സ്റ്റാർട്ടപ് മിഷൻ എന്നത് ഐടി കമ്പനികളുടെ മാത്രം സെന്ററല്ലെന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സിഇഒ അനൂപ് പി അംബിക. ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി സമീപിക്കാമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ പറഞ്ഞു.
channeliam.com ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, കുടിവെള്ളം, ആരോഗ്യം, മാലിന്യ സംസ്ക്കരണം തുടങ്ങി സാമൂഹികമായ ഏത് ആശയവും കൊണ്ടുവരാം.നിങ്ങൾക്ക് മികച്ചതെന്ന് തോന്നുന്ന ആശയം ഏത് മേഖലയിലായാലും സ്റ്റാർട്ടപ് മിഷൻ സഹായിക്കുമെന്ന് അനൂപ് അംബിക പറഞ്ഞു. സംരംഭം തുടങ്ങാൻ കേരളത്തിൽ മൂലധനം ഒരു പ്രശ്നമല്ല, വേണ്ടത് മികച്ച ആശയങ്ങളും, കമ്പനികളും സംരംഭങ്ങളുമാണ്.
ഇൻവെസ്റ്ററുടെ മുന്നിലെത്താനുള്ള മിനിമം വയബിൾ പ്രൊഡക്റ്റ് നിർമ്മിക്കാൻ KSUM സഹായിക്കും. തിരഞ്ഞെടുന്ന സ്റ്റാർട്ടപ്പിന് 2 ലക്ഷം രൂപ കിട്ടും, പ്രൊഡക്റ്റ് നിർമ്മിക്കാൻ 15 ലക്ഷം രൂപ അനുവദിക്കും. വനിതകൾക്കും ട്രാൻസ്ജെന്റേഴ്സിനും 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടായി 50 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് സിഇഒ പറഞ്ഞു. ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ പരിഹരിക്കാൻ എന്തെങ്കിലുമൊരു ഉപാധിയുണ്ടെങ്കിൽ സ്റ്റാർട്ടപ് മിഷനെ സമീപിക്കാം. KSUM സിഇഒ അനൂപ് പി അംബികയുമായുളള അഭിമുഖത്തിന്റെ പൂർണരൂപം കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…..