ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നത് തടയാൻ നടപടിയുമായി YouTube. സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്ര രീതികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോകൾ പിൻവലിക്കുമെന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പ്രഖ്യാപിച്ചു. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകൾക്കും കീഴിൽ ഒരു ഇൻഫർമേഷൻ പാനൽ ആരംഭിക്കുമെന്ന് YouTube അറിയിച്ചു.
സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്ര രീതികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്ന ഉള്ളടക്കം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണമായും നീക്കം ചെയ്യും. ഗുരുതരമായ അപകടസാധ്യതയുള്ള തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചനാപരമായതോ ആയ ഉള്ളടക്കം YouTube-ൽ അനുവദനീയമല്ലെന്ന് പ്ലാറ്റ്ഫോം അതിന്റെ സപ്പോർട്ട് പേജിൽ പറഞ്ഞു. ആരോഗ്യ വിഷയങ്ങളിൽ ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തിലേക്ക് ആളുകളെ ബന്ധിപ്പിക്കുന്നതിന് മുൻഗണന നൽകുന്നുവന്ന് യൂട്യൂബ് വ്യക്തമാക്കി. മുൻകാലങ്ങളിൽ, വാക്സിനുകളെ ക്കുറിച്ചും 2020ലെ US തിരഞ്ഞെടുപ്പിനെ ക്കുറിച്ചും തെറ്റായ വിവരങ്ങൾ തടയാൻ YouTube സമാനമായ നയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.