
റിയൽറ്റി സ്ഥാപനമായ സിഗ്നേച്ചർ ഗ്ലോബൽ ലിമിറ്റഡ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 1,000 കോടി രൂപ സമാഹരിക്കുന്നതിന് സെബിക്ക് പ്രാഥമിക രേഖകൾ സമർപ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം 750 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 250 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ (OFS) ഉം ഉൾപ്പെടുന്നതാണ് ഐപിഒ.ഓഫർ ഫോർ സെയിലിന്റെ ഭാഗമായി, പ്രൊമോട്ടർ Sarvpriya സെക്യൂരിറ്റീസും ഇൻവെസ്റ്ററായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനും 125 കോടി രൂപ വരെ മൂല്യമുള്ള ഇക്വിറ്റി ഓഹരികൾ വിൽക്കും.പുതിയ ഇഷ്യൂവിൽ നിന്നുള്ള അറ്റ വരുമാനം കടം തിരിച്ചടയ്ക്കുന്നതിനും ഭൂമി ഏറ്റെടുക്കലിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാൻ കമ്പനി നിർദ്ദേശിക്കുന്നു.കൂടാതെ, സിഗ്നേച്ചർഗ്ലോബൽ ഹോംസ്, സിഗ്നേച്ചർ ഇൻഫ്രാബിൽഡ്, സിഗ്നേച്ചർഗ്ലോബൽ ഡെവലപ്പേഴ്സ്, സ്റ്റെർണൽ ബിൽഡ്കോൺ എന്നീ സബ്സിഡിയറികളുടെ കടം വീട്ടാൻ ഫണ്ടുകൾ ഉപയോഗിക്കും.ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഡെവലപ്പറായ സിഗ്നേച്ചർ ഗ്ലോബൽ അഫോഡബിളായ ഇടത്തരം ഹൗസിംഗ് വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.19 ശതമാനം വിപണി വിഹിതമാണ് സ്ഥാപനത്തിനുളളത്.