
ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ബ്രിട്ടീഷ് കൺസ്യൂമർ ഗുഡ്സ് കമ്പനിയായ Unilever. 4.5 ശതമാനം മുതൽ 6.5 ശതമാനം വരെ വിപണന വളർച്ച കൈവരിക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. പണപ്പെരുപ്പത്തിന്റെ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രവർത്തന മികവിലും ഡെലിവറിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിഇഒ അലൻ ജോപ്പ് വ്യക്തമാക്കി. 2022ന്റെ ആദ്യ പകുതിയിൽ 30 ബില്യൺ ഡോളർ വരുമാനം Unilever രേഖപ്പെടുത്തിയിരുന്നു.
2022 ഏപ്രിലിനും ജൂണിനുമിടയിൽ 11 ശതമാനത്തിലധികം വിലവർദ്ധനയാണ് കമ്പനി നടപ്പിലാക്കിയത്. ബെൻ ആൻഡ് ജെറി ഐസ്ക്രീം, സിഫ് സർഫസ് ക്ലീനർ, ഡോവ് സ്കിൻ കെയർ തുടങ്ങിയ ബ്രാൻഡുകൾ യൂണിലിവറിന്റേതാണ്.