ഇടപാടുകാർക്ക് ബാങ്കിംഗ് ലളിതമാക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നു. എസ്ബിഐ ഉപയോക്താക്കൾക്ക് ബാലൻസ് ചെക്ക് ചെയ്യുന്നതിനും മിനിസ്റ്റേറ്റ്മെന്റ് എടുക്കുന്നതിനും വാട്സ്ആപ്പിലൂടെ സാധിക്കും. എസ്ബിഐ വാട്ട്സ്ആപ്പ് ബാങ്കിംഗ് വഴി സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിന് 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന ടെക്സ്റ്റ്, നിങ്ങളുടെ അക്കൗണ്ട് നമ്പർ എന്നിവ അയയ്ക്കുക. നിങ്ങളുടെ എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന അതേ ഫോൺ നമ്പറിൽ നിന്നാവണം എസ്എംഎസ് അയയ്ക്കേണ്ടത്.
വാട്സ്ആപ്പ് ബാങ്കിംഗ് രജിസ്ട്രേഷനു ശേഷം 90226 90226 എന്ന നമ്പറിൽ നിന്നും നിങ്ങൾക്ക് വാട്ട്സ്ആപ്പ് സന്ദേശം ലഭിക്കും. ഈ നമ്പറിലൂടെ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച് മിനി സ്റ്റേറ്റ്മെന്റ്, എസ്ബിഐ കാർഡ് വാട്ട്സ്ആപ്പ് സേവനങ്ങൾ നേടാം. സ്കീമിനായി സൈൻ അപ്പ് ചെയ്യുന്നതിന്, ക്രെഡിറ്റ് കാർഡ് ഉടമകൾ 9004022022 എന്ന നമ്പറിലേക്ക് “OPTIN” എന്ന വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കണം. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്ന് 08080945040 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്യാം