ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വെഞ്ച്വർ ഫണ്ടായ Sequoia Capital പാക്കിസ്ഥാനിൽ ആദ്യ നിക്ഷേപം നടത്തി

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വെഞ്ച്വർ ഫണ്ടായ സെക്വോയ ക്യാപിറ്റൽ പാക്കിസ്ഥാനിൽ ആദ്യ നിക്ഷേപം നടത്തി. പാകിസ്ഥാനിലെ കന്നി നിക്ഷേപത്തിൽ ഫിൻടെക് സ്റ്റാർട്ടപ്പായ ഡിബാങ്കിനെ സെക്വോയ പിന്തുണയ്ക്കുന്നു. ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഡിബാങ്ക് 17.6 മില്യൺ ഡോളർ സമാഹരിച്ചു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സീഡ് റൗണ്ടിൽ, Sequoia Capital Southeast Asia, Kleiner Perkins എന്നിവ നേതൃത്വം നൽകി.

ബ്രസീലിലെ നിയോബാങ്കായ Nubank, Rayn , RTP Global, Askari Bank എന്നിവയും റൗണ്ടിൽ പങ്കെടുത്തു. മുൻ ഗൂഗിൾ ജീവനക്കാരായ Tania Aidrus, Khurram Jamali എന്നിവർ ചേർന്നാണ് ഡിബാങ്ക് രൂപീകരിച്ചത്. Tiger Global, Addition, Prosus Ventures എന്നിവയുൾപ്പെടെ നിരവധി നിക്ഷേപകർ കഴിഞ്ഞ രണ്ട് വർഷമായി പാകിസ്ഥാൻ സ്റ്റാർട്ടപ്പുകളെ പിന്തുണച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പുകളിൽ ഒന്നായ എയർലിഫ്റ്റ്, ഫണ്ടിംഗ് പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version