രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 26 ബില്യണായി ഉയർന്നുവെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. 300 മുതൽ 400 കോടി രൂപ വരെയായിരുന്ന കളിപ്പാട്ട കയറ്റുമതി 2,600 കോടി രൂപയായി വർദ്ധിച്ചതിൽ അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇന്ത്യൻ ചരിത്രവും സംസ്കാരവും കോർത്തിണക്കിയാണ് നിർമ്മാതാക്കൾ ഇപ്പോൾ കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട നിർമ്മാതാക്കൾ ലോകത്തിലെ പ്രമുഖ ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായുള്ള Shumme Toys എന്ന സ്റ്റാർട്ടപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സാങ്കേതികവിദ്യ, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ആക്ടിവിറ്റി പസിലുകളിലൂടെ പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് Funvention കുട്ടികളിലേക്കെത്തിക്കു ന്നു. രാജ്യത്തെ കളിപ്പാട്ട ഇറക്കുമതിയിൽ 70 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.