ഊബറുമായി ലയിച്ചെന്ന റിപ്പോർട്ടുകൾ നിക്ഷേധിച്ച് സിഇഒ ഭവിഷ് അഗർവാൾ. കമ്പനി മികച്ച വളർച്ചയുടെ ഘട്ടത്തിലാണെന്നും മറ്റൊരു സ്ഥാപനവുമായി ലയിക്കാനുള്ള തീരുമാനം നിലവിൽ ഇല്ലെന്നും ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു.
ഒലയും ഊബറും ലയനത്തിനുള്ള ആലോചനയിലാണെന്നും, ചർച്ചകൾക്കായി യുഎസിലെ സാൻഫ്രാൻസിസ്കോയിൽ വച്ച് അഗർവാൾ അടുത്തിടെ ഊബറിന്റെ ഉന്നത എക്സിക്യൂട്ടീവുകളെ സന്ദർശിച്ചിരുന്നുവെന്നുമുള്ള മാദ്ധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ബാലൻസ് ഷീറ്റ് ഉള്ള ലോകത്തിലെ ഏറ്റവും ലാഭകരമായ റൈഡ് ഹെയ്ലിംഗ് കമ്പനികളിലൊന്നാണ് ഒല, 2022ൽത്തന്നെയോ 2023 ആദ്യമോ കമ്പനി ഐപിഒ ലക്ഷ്യം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലയനസാദ്ധ്യത തള്ളി ഊബറും രംഗത്തുവന്നു.