വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകളെ കുറിച്ച് അവബോധം നൽകുന്നതിനും യുവാ ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. Kerala Institute for Entrepreneurship Development, വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ക്യാമ്പ്. 2021 ഡിസംബർ 13 മുതൽ തുടങ്ങിയ ബൂട്ട് ക്യാമ്പിന്റെ അവസാന സെഷൻ Kalamassery Innovation Zone-ൽ നടന്നു.
Pitch Deck തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള മെൻറ്ററിങ് ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ബൂട്ട് ക്യാംപ് നൽകി. നിക്ഷേപകർ, സ്റ്റാർട്ടപ്പ്സ്ഥാപകർ, പരിശീലകർ തുടങ്ങിയവർ സെഷനുകൾ കൈകാര്യം ചെയ്തു. സംസ്ഥാനതലത്തിൽ നടത്തുന്ന ഫിനാലെയിൽ വിജയിക്കുന്ന 10 ടീമുകൾക്ക് 10,000/- രൂപ വീതം നൽകും. ജില്ലാതല പരിപാടികളിൽ 71 കോളേജുകളിൽ നിന്നുള്ള 263 ടീമുകളിലായി 1,318 വിദ്യാർത്ഥികൾ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട 30 ടീമുകൾക്ക് ഫെബ്രുവരി 9 മുതൽ 13 വരെ സംസ്ഥാനതല പരിശീലനവും നൽകിയിരുന്നു.