ഇന്ത്യ 5G ലോഞ്ചിനായി ഒരുങ്ങുമ്പോൾ, അഞ്ചാം തലമുറ മൊബൈൽ നെറ്റ്‌വർക്കുകളുടെ സവിശേഷതകളെ കുറിച്ച് ഇന്ത്യക്കാർ വളരെ ആകാംക്ഷഭരിതരാണ്. 5G-യിൽ നിന്ന് ഇന്ത്യ എന്താണ് പ്രതീക്ഷിക്കേണ്ടത്? ഇത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും ? അത് ബിസിനസുകളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ അവശേഷിക്കുന്നു.ചില സൂചനകൾ ഇതാ.തീർച്ചയായും, 5G യുടെ ഹൈലൈറ്റ് അതിന്റെ ഉയർന്ന വേഗതയാണ്. 5G ഉപയോഗിച്ച് നിങ്ങൾക്ക് സെക്കൻഡിൽ 10 GB വരെ ഡൗൺലോഡ് ചെയ്യാം.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് ഇന്ത്യയിലെ 4G ഉപയോക്താക്കൾക്കുള്ള നിലവിലെ ശരാശരി ഡൗൺലോഡ് വേഗതയേക്കാൾ നൂറുകണക്കിന് മടങ്ങ് കൂടുതലാണിത്. ഉദാഹരണത്തിന്, 4G-യിൽ 40 മിനിറ്റിൽ ഡൗൺലോഡ് ചെയ്യുന്നത് 5G ഇന്റർനെറ്റ് ഉപയോഗിച്ച് 35 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാം. 3Gയിൽ ഇത് 2 മണിക്കൂർ ആണ് എടുക്കുക.ഉയർന്ന വേഗത, 4K നിലവാരത്തിലും മികച്ചതും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോ കോളിംഗ് ഉറപ്പാക്കുന്നു. വലിയ ഗ്രൂപ്പുകളുമായുള്ള മൾട്ടിമീഡിയ ഇടപെടലുകളും 5G ഉപയോഗിച്ച് കൂടുതൽ ഫലപ്രദമാകും.5G റോൾഔട്ട് റിമോട്ട് ഡാറ്റ മോണിറ്ററിംഗിലും ടെലിമെഡിസിനിലും കൂടുതൽ വികസനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.റിമോട്ട് സർജറികളും റിമോട്ട് സെൻസിംഗ് സ്റ്റേഷനുകളുടെ തത്സമയ നിരീക്ഷണവും പ്രവർത്തനക്ഷമമാക്കുമ്പോൾ കുറഞ്ഞ ലേറ്റൻസി അതായത് കാലതാമസം കുറയുന്നത് സഹായകമാകും. ഇത് ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷനുകളും മെച്ചപ്പെടുത്തും. 5G-യുമായി കണക്‌റ്റ് ചെയ്യുമ്പോൾ, സ്മാർട്ട് ഗ്ലാസുകൾ പോലുള്ള വെയറബിൾസിന് തത്സമയ പ്രോസസ്സിംഗിനായി ക്ലൗഡ് സെർവറുകളിലേക്ക് കണക്റ്റുചെയ്യാനാകും.മികച്ച നെറ്റ്‌വർക്ക് മാനേജ്‌മെന്റ് ആയിരിക്കും ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ഇത് മൂന്ന് വ്യത്യസ്ത ബാൻഡുകളിൽ പ്രവർത്തിക്കും – 100MHz ലോ ബാൻഡ്, 2.3GHz മിഡ് ബാൻഡ്, ഹൈ ബാൻഡ്. മിഡ്-ബാൻഡ് ഫ്രീക്വൻസികൾ കവറേജിന്റെയും വേഗതയുടെയും മികച്ച ബാലൻസ് വാഗ്ദാനം ചെയ്യുന്നു.വലിയ ജനക്കൂട്ടങ്ങളിലും സ്റ്റേഡിയങ്ങളിലും പോലും ഇത് വിശ്വസനീയമായ നെറ്റ്‌വർക്ക് കണക്ഷൻ ഉറപ്പാക്കും.ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ 5G സേവനം ലഭ്യമാണ്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരൂ, ഹൈദരാബാദ് എന്നിവ അടക്കം 13 പട്ടണങ്ങളിലാകും തുടക്കത്തില്‍ ഇന്ത്യയിൽ സേവനം കിട്ടുക.
5G-യിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്
5G യുടെ ഹൈലൈറ്റ് അതിന്റെ ഉയർന്ന വേഗതയാണ്
Related Posts
Add A Comment