2021-22 സാമ്പത്തിക വർഷത്തിൽ 18.34 ലക്ഷം എംഎസ്എംഇകൾ 1.16 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നതായി എംഎസ്എംഇ രജിസ്ട്രേഷൻ പോർട്ടലായ ഉദ്യം പോർട്ടൽ. ഇതേ കാലയളവിൽ ഏറ്റവും കൂടുതൽ എംഎസ്എംഇകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ യഥാക്രമം ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നിവയാണ്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത 66,767 എംഎസ്എംഇകളിൽ 66,442 എണ്ണം സൂക്ഷ്മ സംരംഭങ്ങളും, 318 ചെറുകിട സംരംഭങ്ങളും, ഏഴ് ഇടത്തരം സംരംഭങ്ങളുമാണ്. തൊട്ടുപിന്നിലുള്ള പഞ്ചാബിൽ 46,519 എംഎസ്എംഇകളുണ്ട്.
അതിൽ 46,366 എണ്ണം ചെറുകിട സംരംഭങ്ങളും, 144 ചെറുകിട സംരംഭങ്ങളും ഒമ്പത് ഇടത്തരം സംരംഭങ്ങളും ചേർന്ന് 1.94 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നു.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ 2,657 എംഎസ്എംഇകൾ 21-22 സാമ്പത്തിക വർഷത്തിൽ 12,042 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകളിൽ 2,648 എണ്ണം സൂക്ഷ്മ സംരംഭങ്ങളും ഒമ്പത് ചെറുകിട സംരംഭങ്ങളുമാണ്. ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകളെ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ വ്യക്തമാക്കി.