പ്രായമൊന്നിനും തടസ്സമല്ല, 85 വയസ്സിൽ സംരംഭം തുടങ്ങിയ  നാനാജി | Avimee Hair Oil |

85ാമത്തെ വയസ്സിൽ നിങ്ങൾ എന്തുചെയ്യുകയാകും? സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? പല ഉത്തരങ്ങളാകും അല്ലേ മനസ്സിൽ തെളിയുന്നത്? എന്നാലിതാ ഗുജറാത്തിലെ സൂററ്റിൽ നിന്ന് വേറിട്ട ഒരു കഥ. 85ാം വയസ്സിൽ സ്വന്തമായി ഒരു ഹെയർകെയർ ബിസിനസ്സ് ആരംഭിച്ച്, നേട്ടം കൊയ്യുന്ന രാധാകൃഷ്ണൻ ചൗധരിയുടേയും ഭാര്യ ശകുന്തള ചൗധരിയുടേയും സംരംഭ കഥ….

മകളുടെ കടുത്ത മുടികൊഴിച്ചിലിന് പരിഹാരം തേടിയുള്ള ഗവേഷണത്തി നൊടുവിലാണ് രാധാകൃഷ്ണൻ ചൗധരി ആയുർവേദ ഹെയർ ഓയിൽ എന്ന ആശയത്തിലേക്കെത്തുന്നത്. അങ്ങനെ 2021 ജൂണിൽ Avimee Herbals എന്ന പേരിൽ ഒരു ഹെയർകെയർ കമ്പനി ആരംഭിച്ചു. മുടികൊഴിച്ചിലിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനും പഠനത്തിനും ശേഷം, അദ്ദേഹം 50 ഔഷധസസ്യങ്ങളുടെ ഒരു മിശ്രിതമുണ്ടാക്കി. മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയതായിരുന്നു മിശ്രിതം. കഷണ്ടി, അകാലനര, മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരമായി, തേങ്ങ, എള്ള്, ഒലിവ് തുടങ്ങി തികച്ചും പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. മൂന്ന് മാസക്കാലത്തോളം ഇരുവരും ഇത് സ്വയം പരീക്ഷിച്ചു. പിന്നീട്, പരീക്ഷണാർത്ഥം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾ ക്കുമിടയിൽ വിതരണം ചെയ്തു. രണ്ട് ഘട്ടവും വിജയം കണ്ടതോടെ, കേശ്പല്ലവ് ഹെയർഓയിലെന്ന ബ്രാൻഡ്നാമത്തിൽ വിപണിയിലിറക്കി.

ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നായി 200ലധികം ഓർഡറുകളാണ് ഒരൊറ്റ മാസത്തിനുള്ളിൽ തന്നെ കേശ്പല്ലവിന് ലഭിക്കുന്നത്. 50 വർഷക്കാലത്തോളം കുടുംബ ബിസിനസ്സ് നടത്തി 2021ൽ റിട്ടയർ ചെയ്ത രാധാകൃഷ്ണൻ ചൗധരിയ്ക്ക് ബിസിനസ്സിൽ ഇത് രണ്ടാം ഇന്നിംഗ്സാണ്.

പരിചയക്കാർ സ്നേഹത്തോടെ നാനാജിയെന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സിൽ ഇപ്പോൾ മകളും പങ്കാളിയാണ്. ബ്രാൻഡിനെ ജനപ്രിയമാക്കാൻ മൂവരും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നു. ഹെർബൽ ഓയിൽ കൂടാതെ സ്പ്രേ, ശരീര വേദന ശമിപ്പിക്കുന്ന ഓർത്തോ-സിപി ആയുർവേദിക്ക് ഓയിൽ എന്നിവയും Avimee വിപണനം നടത്തുന്നുണ്ട്. പലതിനും പ്രായം ഒരു തടസ്സമായി കാണുന്നവർക്കുള്ള മറുപടിയാണ് ഈ ദമ്പതികളുടെ സംരംഭക കഥയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version