ISRO പുതുതായി വികസിപ്പിച്ചെടുത്ത ആസാദിസാറ്റിന്റെ നിർമ്മാണത്തിൽ പങ്കാളികളായി മലപ്പുറം മങ്കട ചേരിയം ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ. കേരളത്തില്‍നിന്ന് പദ്ധതിയില്‍ പങ്കാളിത്തംലഭിച്ച ഏക വിദ്യാലയമാണ് ചേരിയം. GHS താപനിലയും വേഗവും അളക്കുന്ന ചിപ്പാണ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചത്. സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപികയായ നമിത പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ചിപ്പ് നിർമ്മാണം.
ബഹിരാകാശ സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുമായി സഹകരിച്ചായിരുന്നു പദ്ധതി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് വിക്ഷേപണം. ഇന്ത്യയിലുടനീളമുള്ള 75 സർക്കാർ സ്കൂളുകളിൽ നിന്നായി 750 വിദ്യാർത്ഥിനികളാണ് AzaadiSAT നിർമ്മാണത്തിൽ പങ്കാളികളായത്.