ക്രിമിനൽ കേസുകളുടെ തുടർനടപടികൾക്കായി പുതിയ മെഷീൻ ലേണിംഗ് പ്രോഗ്രാം അവതരിപ്പിച്ച് അബുദാബി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ കേസുകൾ തീർപ്പാക്കുന്നത് എളുപ്പമാകുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ്. ക്രിമിനൽ കേസുകളുടെ തുടർനടപടികൾ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് സ്മാർട്ട് സംവിധാനം വികസിപ്പിക്കുന്നത്.
വാദം നടക്കുന്ന കേസുകൾ, മാറ്റിവെച്ച കേസുകൾ തുടങ്ങിയവ യുടെയെല്ലാം സ്ഥിതിവിവരക്കണക്കുകൾ സ്മാർട്ട് മെഷീൻ ലേണിംഗ് സംവിധാനം സൂക്ഷിക്കും. ലോകോത്തര നിലവാരമുള്ളതും നൂതനവുമായ കോടതി സംവിധാനം സൃഷ്ടിക്കാൻ സൗകര്യം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റവാളികളെ ജയിലിൽ അടയ്ക്കേണ്ട സമയപരിധിയടക്കം നിശ്ചയിക്കാൻ 2019-ൽ അബുദാബി ജുഡീഷ്യൽ വകുപ്പ് AI സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു.