12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് നിർമ്മിത സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളായ Xiaomi, Realme, Vivo, Oppo തുടങ്ങിയവ യ്ക്കായിരിക്കും നിയന്ത്രണം. രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് ഉത്തേജനം നൽകുന്നതിനായാണ് നീക്കമെന്നാണ് സൂചന.
2022 ജൂൺ വരെയുള്ള കാലയളവിൽ 12,000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിരുന്നു. ഇതിൽ 80% ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ Xiaomi, Realme, Vivo എന്നിവയിൽ നിന്നാണ്. മൈക്രോമാക്സ്, ലാവ തുടങ്ങിയ ആഭ്യന്തര മൊബൈൽ നിർമ്മാണ കമ്പനികൾക്ക് തീരുമാനം ഗുണകരമാകുമെന്ന് വിലയിരുത്തുന്നു.