ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5G വിന്യാസത്തിന് മുന്നോടിയായി, ടെലികോം വമ്പനായ റിലയൻസ് ജിയോ രാജ്യത്തെ1,000 നഗരങ്ങളിൽ 5G കവറേജ് പ്ലാനിംഗ് പൂർത്തിയാക്കി. ഹീറ്റ് മാപ്പുകൾ, 3D മാപ്പുകൾ, റേ ട്രെയ്‌സിംഗ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ടാർഗെറ്റഡ് യൂസർ കൺസംപ്ഷൻ, വരുമാന സാധ്യത എന്നി അടിസ്ഥാനപ്പെടുത്തിയാണ് കവറേജ് പ്ലാനിങ്. 5G ടെലികോം ഗിയറുകളുടെ ഫീൽഡ് ട്രയൽ നടത്തുകയും ചെയ്തു.2021-22 ലെ റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക റിപ്പോർട്ട് അനുസരിച്ച്, AR/VR, ലോ-ലേറ്റൻസി ക്ലൗഡ് ഗെയിമിംഗ്, നെറ്റ്‌വർക്ക് സ്ലൈസിംഗ്, വീഡിയോ ഡെലിവറി, ടിവി സ്ട്രീമിംഗ്, കണക്റ്റഡ് ഹോസ്പിറ്റലുകൾ, വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയ്‌ക്കായുള്ള മൾട്ടി ടെനൻസി തുടങ്ങി 5G ഉപയോഗ കേസുകളിൽ ജിയോ സജീവമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
ടെലികോം സ്‌പെക്‌ട്രത്തിന്റെ ഇന്ത്യയിലെ എക്കാലത്തെയും വലിയ ലേലത്തിന് റെക്കോർഡ് 1.5 ലക്ഷം കോടി രൂപയുടെ ബിഡ്‌ഡുകൾ ലഭിച്ചു, മുകേഷ് അംബാനിയുടെ ജിയോ വിറ്റഴിച്ച എല്ലാ എയർവേവുകളുടെയും പകുതിയോളം സ്വന്തമാക്കിയിരുന്നു.പ്രീമിയം 700 മെഗാഹെർട്‌സ് ബാൻഡും ജിയോ വാങ്ങി, ഒരു ടവർ ഉപയോഗിച്ച് 6-10 കിലോമീറ്റർ സിഗ്നൽ റേഞ്ച് നൽകാൻ കഴിയുന്ന, രാജ്യത്തെ 22 സർക്കിളുകളിലോ സോണുകളിലോ 5G സേവനങ്ങൾ നൽകുന്നതിനുള്ള മികച്ച അടിത്തറ സൃഷ്ടിക്കാൻ കഴിയുന്നതാണ് 700 മെഗാഹെർട്‌സ് സ്പെക്‌ട്രം. 5G-യുടെ മറ്റൊരു കോർ ബാൻഡായ 3.5GHz ബാൻഡിൽ പ്രീമിയം സ്പെക്ട്രവും ജിയോയ്ക്കുണ്ട്. 6G-യിൽ റിസർച്ചും സ്റ്റാൻഡേർഡൈസേഷനും ത്വരിതപ്പെടുത്തുന്നതിന് ലോകത്തിലെ ആദ്യത്തെ പ്രധാന 6G ഗവേഷണ പ്രോഗ്രാം നടത്തുന്ന ഫിൻലാൻഡിലെ Oulu യൂണിവേഴ്സിറ്റിയുമായി ജിയോ കൈകോർത്തിട്ടുണ്ട്. മികച്ച ക്ലൗഡ് പെർഫോമൻസിന് ഗൂഗിളുമായും പങ്കാളിത്തമുണ്ട്.ടെലികോം വകുപ്പിന്റെ അഭിപ്രായത്തിൽ, 5G സാങ്കേതികവിദ്യ 4G-യേക്കാൾ 10 മടങ്ങ് മികച്ച ഡൗൺലോഡ് വേഗതയും മൂന്നിരട്ടി സ്പെക്ട്രം കാര്യക്ഷമതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
5Gയിലും ജിയോയുടെ വിളയാട്ടം
രാജ്യത്തെ1,000 നഗരങ്ങളിൽ 5G കവറേജ് പ്ലാനിംഗ് പൂർത്തിയാക്കി