ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചു കളിലൊന്നായ CoinSwitch, 10 മില്യൺ ഡോളറിന്റെ കോർപ്പറേറ്റ് വെഞ്ച്വർ ക്യാപിറ്റൽ ‘Web3 ഡിസ്കവറി ഫണ്ട്’ പ്രഖ്യാപിച്ചു. ഇന്ത്യയിലെ Web3യ്ക്കായി ബ്ലോക്ക്ചെയിൻ സൊല്യൂഷനുകൾ നിർമ്മിക്കുന്ന പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളിൽ ഫണ്ട് നിക്ഷേപിക്കും. ഫണ്ട് നേടുന്ന സ്റ്റാർട്ടപ്പുകൾക്ക് AWS പോർട്ട്ഫോളിയോയ്ക്കായി അപേക്ഷിക്കാനും, AWS ക്രെഡിറ്റുകൾ, സാങ്കേതിക പിന്തുണ, പരിശീലനം എന്നിവ സ്വീകരിക്കാനും കഴിയും.
പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്ക് CoinSwitchന്റെ ഇൻ-ഹൗസ് കഴിവുകൾ, നെറ്റ്വർക്ക് ഇക്കോസിസ്റ്റം, 18 ദശലക്ഷം ഉപയോക്തൃ അടിത്തറ തുടങ്ങിയവയിലേയ്ക്കും പ്രവേശനം ലഭിക്കും. 2021-ൽ 500 മില്യൺ ഡോളർ നിക്ഷേപമാണ് രാജ്യത്തെ വെബ് 3 വികസനത്തിനും നവീകരണത്തിനുമായി ലഭിച്ചത്. ടൈഗർ ഗ്ലോബൽ, സെക്വോയ ക്യാപിറ്റൽ, കോയിൻബേസ് വെഞ്ചേഴ്സ് എന്നിവയുൾപ്പെടുന്ന പ്രമുഖ നിക്ഷേപകരും പിന്തുണ നൽകുന്നു. 2017-ൽ സിംഗാൾ, ഗോവിന്ദ് സോണി, വിമൽ സാഗർ തിവാരി എന്നിവർ ചേർന്നാണ് CoinSwitch സ്ഥാപിച്ചത്.