റീസൈക്കിൾ ചെയ്ത പാഴ് പേപ്പറുകളിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ നോട്ട്ബുക്കുകൾ, വെജിറ്റബിൾ സ്റ്റാർച്ചിൽ നിന്നും നിർമ്മിച്ച ക്യാരി ബാഗുകൾ, കരിമ്പിന്റെ അവശിഷ്ടങ്ങളിൽ നിന്നും അരിക്കായിൽ നിന്നും ഉണ്ടാക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ, കളിമണ്ണിൽ നിന്ന് നിർമ്മിച്ച ടേബിൾവെയർ എന്നിങ്ങനെ, പരിപൂർണ്ണമായ പരിസ്ഥിതി സൗഹൃദ ഉല്ന്നങ്ങളാണ് VARSYA വിപണിയിൽ എത്തിക്കുന്നത്.
ഇവയുടെ പ്രത്യേകത എന്തെന്നാൽ ഉപയോഗശേഷം വെള്ളത്തിൽ അലിയിച്ച് മണ്ണിലേക്ക് ഒഴിക്കാവുന്ന ജൈവ നിർമ്മിതികളാണ് കണ്ടാൽ പ്ലാസ്റ്റിക് പോലിരിക്കുന്ന ക്യാരിബാഗുകളും മറ്റ് പ്രോഡക്റ്റുകളും.
ദമ്പതികളായ നിതീഷ് സുന്ദരേശനും അനു നിതീഷും 2020ലാണ് VARSYA ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. രണ്ട് സാങ്കേതിക വിദ്യകളാണ് ഇവരുടെ സ്റ്റാർട്ടപ്പ് വികസിപ്പിച്ചിട്ടുളളത്.പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് ആളുകളെ മാറ്റുകയെന്ന ലക്ഷ്യത്തിൽ ഒരു സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ മഴയുടെ സംസ്‌കൃത പദമായ വർഷമാണ് തിരഞ്ഞെടുത്തത്.
വരും തലമുറകൾക്ക് മലിനീകരണ രഹിത ആവാസ വ്യവസ്ഥയുണ്ടാക്കാൻ സമൂഹം പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ജീവിതത്തിലേക്ക് മാറുകയെന്നതാണ് VARSYAയുടെ മിഷൻ. തിരുവനന്തപുരം,മുംബൈ, ബാംഗ്ലൂർ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന VARSYAക്ക് ഇന്ത്യയിലുടനീളം ഓഫ്‌ലൈൻ ഫ്രാഞ്ചൈസി സ്റ്റോറുകളുണ്ട്.
പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് ആളുകളെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് VARSYA ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിന്റെയും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെയും കാലത്ത് പരിസ്ഥിതി സൗഹൃദ/ബയോ ഡിഗ്രേഡബിൾ പ്രോഡക്റ്റുകൾ പ്രൊമോട്ട് ചെയ്യുകയാണ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇക്കോ ബ്രാൻഡ് VARSYA