
ഹാൻഡ്ലൂം സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച്: എങ്ങനെ പങ്കെടുക്കാം?
ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ചാണ് ആഗസ്റ്റ് 7-ന് സർക്കാർ ഹാൻഡ്ലൂം സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് ആരംഭിച്ചത്. startupindia.gov.in-ൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം സെപ്റ്റംബർ 7 വരെ എൻട്രികൾ സമർപ്പിക്കാം.
ഹാൻഡ്ലൂം സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് തീം: ‘കൈത്തറി, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ'( Handloom, Textiles and Apparel) എന്നതാണ്. സ്റ്റാർട്ട്അപ്പ്ഇന്ത്യ വെബ്സൈറ്റ് അനുസരിച്ച്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പ്രോഗ്രാമിന് യോഗ്യത നേടുന്നതിന് ആവശ്യമാണ്. ഇന്ത്യയിലുടനീളമുള്ള സ്റ്റാർട്ടപ്പ് എംഎസ്എംഇ സംരംഭകർ, IIHT-കളിലെ വിദ്യാർത്ഥികൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ/സർവകലാശാലകൾ, ഇന്നൊവേറ്റർമാർ, ഗവേഷകർ എന്നിവർക്ക് ചലഞ്ചിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരിൽ നിന്ന് യഥാക്രമം 3,00,000 രൂപ, 2,00,000 രൂപ, 1,00,000 രൂപ എന്നിങ്ങനെ മൂന്ന് ക്യാഷ് പ്രൈസുകൾ ആണ് ആദ്യമൂന്ന് സ്ഥാനക്കാർക്ക് ലഭിക്കുക.ടെക്സ്റ്റൈൽ മന്ത്രാലയം, സ്റ്റാർട്ടപ്പ് ഇന്ത്യ, ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഹാൻഡ്ലൂം സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് സംഘടിപ്പിക്കുന്നത്.യുവ സ്റ്റാർട്ടപ്പ് സംരംഭകരിൽ നിന്ന് സാങ്കേതികമായി വികസിപ്പിച്ച നൂതനവും ചെലവ് കുറഞ്ഞതുമായ സൊല്യുഷൻസ് സ്വാഗതം ചെയ്തുകൊണ്ട് കൈത്തറി മേഖല മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.കൂടാതെ ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള കൈത്തറി ഇനങ്ങൾ ലഭ്യമാക്കുക എന്നതും ഹാൻഡ്ലൂം സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് ലക്ഷ്യമിടുന്നു.