മാർഗ്ഗനിർദ്ദേശ ലംഘനത്തിന്റെ പേരിൽ, ജൂലൈയിൽ ട്വിറ്റർ 45,000ത്തിലധികം ഇന്ത്യൻ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്.റിപ്പോർട്ട് അനുസരിച്ച്, ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ, സമ്മതമില്ലാത്ത നഗ്നത, സമാന ഉള്ളടക്കം എന്നിവയിൽ 42,825 അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു. അതേസമയം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ 2,366 അക്കൗണ്ടുകൾ നിരോധിച്ചു.ആകെ 45,191 അക്കൗണ്ടുകളാണ് നിരോധിക്കപ്പെട്ടത്.പ്ലാറ്റ്ഫോമിന് ഇന്ത്യയിൽ നിന്നും 1,253 പരാതികൾ ലഭിച്ചു.നടപടി സ്വീകരിച്ച മൊത്തം URL-കളുടെ എണ്ണം 138 ആണ്. 874 പരാതികൾ – ദുരുപയോഗം അല്ലെങ്കിൽ പീഡനവുമായി ബന്ധപ്പെട്ടതും 303 പരാതികൾ വിദ്വേഷകരമായ പെരുമാറ്റവുമായി ബന്ധപ്പെട്ടതുമാണ്.അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ നൽകിയ 124 പരാതികളും ട്വിറ്റർ പ്രോസസ്സ് ചെയ്തു, എന്നാൽ എല്ലാ അക്കൗണ്ടുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള എല്ലാ വലിയ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ IT ആക്ട്, 2021 പ്രകാരം പ്രതിമാസ കംപ്ലയ്ൻസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന 2,366 അക്കൗണ്ടുകൾ നിരോധിച്ചു
By News Desk1 Min Read
Related Posts
Add A Comment