5,000 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ switch മൊബിലിറ്റിയും chaloയും കൈകോർക്കുന്നു

ഇന്ത്യയിലുടനീളം 5,000 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് ബസ് നിർമ്മാണ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയും ട്രാൻസ്‌പോർട്ട്-ടെക്‌നോളജി സ്റ്റാർട്ടപ്പ് ചലോയും കൈകോർക്കുന്നു.8,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവച്ചു.ഇന്ത്യയിലെ ഇലക്ട്രിക് ബസ് ഇടപാടുകളിൽ ഏറ്റവും വലുതാണ് നിലവിലെ ഡീലെന്ന് വിലയിരുത്തുന്നു. കുറഞ്ഞത് 30 സീറ്റുകളുള്ള ഇ- ബസുകളിൽ, മറ്റ് സവിശേഷതകൾക്കൊപ്പം, റിക്ലൈനർ സീറ്റുകളും എയർ കണ്ടീഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ബസുകൾ ഏറ്റെടുക്കുന്നതിൽ സ്വിച്ച് മൊബിലിറ്റിയും, ഉപഭോക്തൃ അനുഭവം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഡ്രൈവർമാർ, ഐടി കണക്റ്റിവിറ്റി തുടങ്ങിയവയിൽ ചലോയും നിക്ഷേപം നടത്തും.തത്സമയ ബസ് ട്രാക്കിംഗ്, ഡിജിറ്റൽ ടിക്കറ്റുകൾ, റൂട്ടുകളും നിരക്കുകളും അടക്കമുള്ളവ നിർണ്ണയിക്കുന്നത് ചലോ ആയിരിക്കും.300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും, 1.5 മുതൽ 3 മണിക്കൂർ വരെ ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുള്ള EiV 12, ജൂണിൽ Swicth Mobility
പ്രദർശിപ്പിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version