സുഗമമായ യാത്രയ്ക്കായി ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽ ഡിജിയാത്ര ആപ്പിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചു.ഡിജിയാത്ര എന്ന Facial Recognition സംവിധാനംഎൻട്രി, സെക്യൂരിറ്റി ചെക്കുകൾ, ബോർഡിംഗ് പ്രോസസ്സ് എന്നിവ പേപ്പർ രഹിതവും വേഗത്തിലുള്ളതും സങ്കീർണ്ണമല്ലാത്തതുമാക്കും.യാത്രക്കാർക്ക് ഒന്നിലധികം പോയിന്റുകളിലെ തിരിച്ചറിയൽ പരിശോധനകളിൽ ഗുണം ചെയ്യും. പേപ്പർലെസ് ആയി യാത്ര ചെയ്യാൻ സഹായിക്കും.ഡിജിയാത്ര ആപ്ലിക്കേഷൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രണ്ട് വിമാനത്താവളങ്ങളാണ് ബംഗളുരുവും ഡൽഹിയും. ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ചെക്ക്-ഇൻ സമയം വേഗത്തിലാക്കാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ, എല്ലാ ആഭ്യന്തര ടെർമിനലുകൾക്കും ഈ സേവനം ലഭ്യമാണ്. നിലവിൽ, മറ്റ് വിമാനത്താവളങ്ങളിൽ റോൾഔട്ട് ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2023 മാർച്ചോടെ പൂനെ, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇത് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇപ്പോൾ iPhone അല്ലെങ്കിൽ iOS ഉപയോക്താക്കൾക്ക് ഈ ആപ്പ് ആക്സസ് ചെയ്യാൻ കഴിയില്ല. എന്നാൽ Android ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഇൻസ്റ്റാൾ ചെയ്യാം.
- ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡിജിയാത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- UIDAI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആധാർ വിവരങ്ങൾ നൽകുക.
ഡിജി യാത്ര ID സൃഷ്ടിക്കുക, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഐഡി ഉപയോഗിക്കാം. - ആദ്യ യാത്രയിൽ, ID സൃഷ്ടിച്ച ശേഷം, ID സാധുതയുളളതാക്കുന്നതിന് വിമാനത്താവളത്തിലെ രജിസ്ട്രേഷൻ കിയോസ്കിൽ പോകേണ്ടതുണ്ട്.
- ആധാർ വെരിഫിക്കേഷൻ ഓൺലൈനായി ചെയ്യാവുന്നതാണ്, എന്നാൽ മറ്റ് ഐഡന്റിറ്റി പ്രൂഫുകൾക്ക് മാന്വൽ വെരിഫിക്കേഷൻ ആവശ്യമാണ്.