സു​ഗമമായ യാത്രയ്ക്കായി ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽ ഡിജിയാത്ര ആപ്പിന്റെ ബീറ്റാ പതിപ്പ് അവതരിപ്പിച്ചു.ഡിജിയാത്ര എന്ന Facial Recognition സംവിധാനംഎൻട്രി, സെക്യൂരിറ്റി ചെക്കുകൾ, ബോർഡിംഗ് പ്രോസസ്സ് എന്നിവ പേപ്പർ രഹിതവും വേഗത്തിലുള്ളതും സങ്കീർണ്ണമല്ലാത്തതുമാക്കും.യാത്രക്കാർക്ക് ഒന്നിലധികം പോയിന്റുകളിലെ തിരിച്ചറിയൽ പരിശോധനകളിൽ ​ഗുണം ചെയ്യും. പേപ്പർലെസ് ആയി യാത്ര ചെയ്യാൻ സഹായിക്കും.ഡിജിയാത്ര ആപ്ലിക്കേഷൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രണ്ട് വിമാനത്താവളങ്ങളാണ് ബം​ഗളുരുവും ഡൽഹിയും. ഡൽഹി വിമാനത്താവളത്തിന്റെ ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ചെക്ക്-ഇൻ സമയം വേഗത്തിലാക്കാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ, എല്ലാ ആഭ്യന്തര ടെർമിനലുകൾക്കും ഈ സേവനം ലഭ്യമാണ്. നിലവിൽ, മറ്റ് വിമാനത്താവളങ്ങളിൽ റോൾഔട്ട് ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2023 മാർച്ചോടെ പൂനെ, വിജയവാഡ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇത് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇപ്പോൾ iPhone അല്ലെങ്കിൽ iOS ഉപയോക്താക്കൾക്ക് ഈ ആപ്പ് ആക്സസ് ചെയ്യാൻ കഴിയില്ല. എന്നാൽ Android ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഇത് ഇൻസ്റ്റാൾ ചെയ്യാം.

  • ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡിജിയാത്ര ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
  • നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • UIDAI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആധാർ വിവരങ്ങൾ നൽകുക.
    ഡിജി യാത്ര ID സൃഷ്ടിക്കുക, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഐഡി ഉപയോഗിക്കാം.
  • ആദ്യ യാത്രയിൽ, ID സൃഷ്ടിച്ച ശേഷം, ID സാധുതയുളളതാക്കുന്നതിന് വിമാനത്താവളത്തിലെ രജിസ്ട്രേഷൻ കിയോസ്കിൽ പോകേണ്ടതുണ്ട്.
  • ആധാർ വെരിഫിക്കേഷൻ ഓൺലൈനായി ചെയ്യാവുന്നതാണ്, എന്നാൽ മറ്റ് ഐഡന്റിറ്റി പ്രൂഫുകൾക്ക് മാന്വൽ വെരിഫിക്കേഷൻ ആവശ്യമാണ്.
Share.

Comments are closed.

Exit mobile version