കേരളത്തിന്റെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ വേഗം നൽകുന്ന നിരവധി പദ്ധതികൾക്ക് വഴിയൊരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി പികെ ബഷീർ, കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന ചർച്ചയിലാണ് സംസ്ഥാനത്തെ വിവിധ റോഡ് പദ്ധതികൾ സംബന്ധിച്ച് നിർണായക ധാരണകളിലെത്തിയത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള പന്തളം മുതൽ പമ്പ വരെയുള്ള തിരുവാഭരണ പാതയുടെ നവീകരണ പ്രൊപ്പോസലും എം.സി. റോഡിന്റെ പുനരുദ്ധാരണ പ്രൊപ്പോസലും PM Gati Shakti പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ധാരണ.ഇത് മധ്യകേരളത്തിലെ റോഡ് കണക്ടിവിറ്റിക്കും ശബരിമല തീർത്ഥാടന ഗതാഗതത്തിനും കൂടുതൽ സൗകര്യമൊരുക്കും.
കൊടുങ്ങല്ലൂർ–അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. അങ്കമാലി–കൊടുങ്ങല്ലൂർ പാതയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിച്ചുവരികയാണ്.
എറണാകുളം ജില്ലയ്ക്ക് നിർണായകമായ കോതമംഗലം ബൈപാസിന്റെ അലൈൻമെന്റിനും അംഗീകാരം ലഭിച്ചതായി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ 2026 ഓഗസ്റ്റിലെ പാർലമെന്റ് മറുപടിയിൽ കോതമംഗലം–മൂവാറ്റുപുഴ ബൈപാസ് കേരളത്തിൽ പരിഗണിക്കുന്ന standalone bypass പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ₹111.27 കോടി ചെലവ് വരുന്ന അഞ്ച് റോഡ് പ്രവൃത്തികൾക്കും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
മലബാറിലെ പ്രധാന പദ്ധതികളിലൊന്നായ NH 966 രാമനാട്ടുകര–കോഴിക്കോട് വിമാനത്താവളം എലിവേറ്റഡ് ഹൈവേയുടെ അലൈൻമെന്റിനും, Alignment Approval Committee-യുടെ അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായാണ് വിവരം. കോഴിക്കോട് വിമാനത്താവളത്തെ ദേശീയപാതാ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി കേന്ദ്രത്തിന്റെ greenfield project പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം ദേശീയപാത 66-ന്റെ ഭാഗമായി കായംകുളത്ത് മേൽപാലം നിർമ്മിക്കുന്നതിനും കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി അറിയിച്ചിട്ടുണ്ട്.
പന്തളം–പമ്പ തീർത്ഥാടന പാത മുതൽ എം.സി. റോഡ്, കൊടുങ്ങല്ലൂർ–അങ്കമാലി, കോതമംഗലം, കോഴിക്കോട് വിമാനത്താവള കണക്ടിവിറ്റി, കായംകുളം എന്നിവ വരെ വ്യാപിക്കുന്ന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ ഇന്റർ സിറ്റി കണക്ടിവിറ്റി, എയർപോർട് കണക്ടിവിറ്റി, ലോജിസ്റ്റിക്സ് നീക്കം എന്നിവയ്ക്ക് കൂടുതൽ കരുത്താകുമെന്നാണ് പ്രതീക്ഷ.
Several major projects aimed at accelerating Kerala’s road infrastructure development are set to move forward. Key understandings regarding various road projects in the state were reached during a meeting in New Delhi between Public Works Minister P.K. Basheer and Union Minister for Road Transport and Highways Nitin Gadkari. It was agreed to include the proposal for upgrading the Pandalam–Pamba Thiruvabharana route, which is of major importance to the Sabarimala pilgrimage, as well as the proposal for the redevelopment of the M.C. Road, under the PM Gati Shakti scheme.The projects are expected to improve road connectivity across central Kerala and provide better transportation facilities for Sabarimala pilgrims.