ഗുഡ്ഫെല്ലോസ് ഇന്ത്യയിലെ ഒരു പ്രധാന സാമൂഹിക പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നതായും രണ്ട് തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ വളരെ അർത്ഥവത്താക്കുമെന്നും രത്തൻ ടാറ്റ പറഞ്ഞു. മുതിർന്ന പൗരന്മാരെ യുവാക്കളുമായി ബന്ധിപ്പിച്ച് അർത്ഥവത്തായ സൗഹൃദം സ്ഥാപിക്കുന്നതിനാണ് സ്റ്റാർട്ടപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഫൗണ്ടർ ശന്തനു നായിഡു. രത്തൻ ടാറ്റയിൽ നിന്ന് സീഡ് ഫണ്ടിംഗിൽ വെളിപ്പെടുത്താത്ത തുകയും സ്റ്റാർട്ടപ്പ് സമാഹരിച്ചിട്ടുണ്ട്. മുംബൈയിലും പൂനെയിലും സേവനം ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പിന്റെ അടുത്ത ലക്ഷ്യം ചെന്നൈയും ബാംഗ്ലൂരുമാണ്.
ഗുഡ്ഫെലോസ് ആദ്യ മാസം സൗജന്യമായ ഒരു ഫ്രീമിയം സബ്സ്ക്രിപ്ഷൻ മോഡലാണ് നൽകുന്നത്. ഈ പ്ലാറ്റ്ഫോം ബിരുദധാരികൾക്ക് ഹ്രസ്വകാല ഇന്റേൺഷിപ്പുകളും ജോലികളും വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെയോ കൂട്ടില്ലാത്തതിന്റെയോ പ്രശ്നം മൂലം യാത്രകൾ നടത്തുന്നതിൽ നിന്ന് പിന്മാറുന്ന മുതിർന്നവർക്കായി യാത്രാ കൂട്ടാളികളെ വാഗ്ദാനം ചെയ്യാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.
മുതിർന്ന പൗരന്മാർക്ക് thegoodfellows.in-ൽ സൈൻ അപ്പ് ചെയ്തുകൊണ്ട് സേവനങ്ങൾ പ്രയോജനപ്പെടുത്താം
അല്ലെങ്കിൽ +91 8779524307 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.