ഇവരാണ് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾ | Tom Cruise| | Will Smith| | Hollywood Film |

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ടോം ക്രൂസ്, വിൽ സ്മിത്ത് എന്നീ ഹോളിവുഡ് താരങ്ങൾ ഏറ്റവും മുന്നിൽ.

  • എനോല ഹോംസ് 2 എന്ന ചിത്രത്തിനായി 10 മില്യൺ ഡോളർ നേടിയ മില്ലി ബോബി ബ്രൗൺ ആണ് അണ്ടർ 20 വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി.
  • ലിയോനാർഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവരും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹോളിവുഡ് താരങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
  • അമേരിക്കൻ ആക്ഷൻ ഡ്രാമ ചിത്രമായ ടോപ്പ് ഗൺ: മാവെറിക്ക് 100 മില്യൺ ഡോളർ പ്രതിഫലമാണ് ടോം ക്രൂസ് നേടിയത്. പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ത്രില്ലർ സിനിമയായ ഇമാൻസിപ്പേഷനായി 35 മില്യൺ ഡോളർ പ്രതിഫലം നേടിയ വിൽ സ്മിത്താണ് പട്ടികയിലെ രണ്ടാമൻ.
  • മാർട്ടിൻ സ്‌കോർസെസിന്റെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിനും, ഫോർമുല വണ്ണിനും യഥാക്രമം 30 മില്യൺ ഡോളർ നേടിയ ബ്രാഡ്പിറ്റും, ലിയോനാർഡോ ഡികാപ്രിയോയും പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
Share.

Comments are closed.

Exit mobile version