Temasek , Sequoia Capital India തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 2300 കോടിയിലധികം സമാഹരിച്ച ഒരു സ്റ്റാർട്ടപ്പ് എങ്ങനെയാണ് പെട്ടെന്ന് തകർന്ന് പോയത്? അങ്കിതി ബോസ് എന്ന സെലിബ്രിറ്റി സംരംഭകയ്ക്ക് തെറ്റ് പറ്റിയോ? സിലിംഗോയുടെ ഇതിഹാസ പതനത്തിൽ അങ്കിതിയുടെ കെടുകാര്യസ്ഥത നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2018-ൽ Zilingo 54 മില്യൺ ഡോളർ സമാഹരിച്ചു.

വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങളിൽ അവർ നിക്ഷേപം തുടർന്നു. മൂലധനം ആവശ്യമുള്ള വിതരണക്കാർക്കും വെണ്ടർമാർക്കും വായ്പ നൽകുക എന്നതായിരുന്നു അത്തരത്തിലുള്ള ഒരു ആശയം. ഇത് തുടക്കത്തിൽ വിജയിച്ചെങ്കിലും പിന്നീട് പരാജയപ്പെട്ടു. ആശയക്കുഴപ്പങ്ങൾക്കിടയിലും അങ്കിതി സ്റ്റാർട്ടപ്പ് വ്യവസായത്തിലെ താരമായി. 2019ൽ, സിലിംഗോ 226 മില്യൺ ഡോളർ സമാഹരിച്ചു, അതോടെ ആകെ മൂല്യം 970 മില്യൺ ഡോളറിലെത്തി. ന്യൂയോർക്കിലും ലോസ് ഏഞ്ചൽസിലും ഓഫീസുകളുള്ള സിലിംഗോ യുഎസിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി 2019-ൽ 100 മില്യൺ ഡോളർ ചെലവഴിക്കാൻ അങ്കിതി തീരുമാനിച്ചു. പക്ഷേ, ഒരു വർഷത്തിനുള്ളിൽ തന്നെ കമ്പനിയ്ക്ക് യുഎസിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. സിംഗും മറ്റ് ഡയറക്ടർമാരും പണം സൂക്ഷിച്ചു വിനിയോഗിക്കണമെന്ന് അങ്കിതിയെ ഉപദേശിച്ചുകൊണ്ടേയിരുന്നു.
എവിടെയൊക്കെയോ ചില കുഴപ്പങ്ങൾ നിക്ഷേപകർ മണത്തു..

2020-ൽ, കോവിഡ് ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. 22.5 മില്യൺ ഡോളർ വിലമതിക്കുന്ന 10 മില്യൺ KN-95 മാസ്കുകൾ വിതരണം ചെയ്യാൻ അങ്കിതി കേന്ദ്ര സർക്കാരുമായി കരാർ ഒപ്പിട്ടു. കമ്പനിക്ക് ഇത് കൃത്യസമയത്ത് നൽകാനാകാത്തതിനാൽ കേന്ദ്രം കമ്പനിക്കെതിരെ കേസെടുത്തു. ഇത് ഒരു തുടക്കം മാത്രമായിരുന്നു.

ഇതിനിടയിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് 30 കാരിയായ അങ്കിതി ബോസിനെ സിലിംഗോ സസ്പെൻഡ് ചെയ്യ്തതോടെയാണ് ഉള്ളിൽ പുകഞ്ഞിരുന്ന പ്രശ്നങ്ങളെല്ലാം പുറത്ത് ചാടിയത്. കടും പിടുത്തക്കാരിയും ഓഫീസിൽ ജീവനക്കാരോട് മോശമായി പെരുമാറുന്നവളുമായിരുന്നു അങ്കിത എന്ന് പലരും ആരോപണവുമായി വന്നു. മണി മാനേജ്മെന്റിൽ അങ്ങേയറ്റം പരാജയമായിരുന്നു അങ്കിത എന്ന ആക്ഷേപം ഉയർന്നു. ഉദാഹരണത്തിന് 400 കോടി രൂപ ഫണ്ട് നേടിയ സമയത്ത്, കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ കുറച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിനെ അങ്കിത മോസ്ക്കോയിലേക്ക് കൊണ്ടുപോയി. ആ ആർഭാടത്തിന് ചെലവഴിച്ചത് 8 കോടിയോളം രൂപ. കിട്ടിയതാകട്ടെ 10,000 പുതിയ ഉപയോക്താക്കളെ മാത്രവും. ഇങ്ങനെ പല സംഭവങ്ങൾ.
അങ്കിതിയുടെ നേതൃത്വ കഥ സ്റ്റാർട്ടപ്പുകൾക്കുള്ള പാഠമാണ്. ലാഭം നേടുന്നതിനായി ഒരു തന്ത്രത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ശരിയായ ഗവേഷണമില്ലാതെ കുതിച്ചുകൊണ്ടേയിരിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് സിലിംഗോ പഠിപ്പിക്കുന്നു. അതുപോലെ ഫണ്ട് നേടുമ്പോഴും ഫൗണ്ടർമാർ ഉൾപ്പെടെ എത്രമാത്രം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും