Author: Deepthi

പിണവൂർകുടിയിൽ സംരംഭം തുടങ്ങിയ 5 ആദിവാസി സ്ത്രീകൾ കൂവയെക്കുറിച്ച് അറിയാത്ത മലയാളികളുണ്ടോ? മലയാളികൾ മാത്രമല്ല, ഇംഗ്ലീഷിൽ ആരോറൂട്ട് എന്ന പേരിൽ വിളിക്കുന്ന കൂവയുടെ ആരാധകർ അങ്ങ് അയൽനാടുകളിലുമുണ്ട്. കൂവ അരച്ചെടുത്ത് കൂവപ്പൊടിയാക്കി അതിൽ നിന്ന് മികച്ച വരുമാനം നേടുന്ന ഒരു സംരംഭത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പേര് വിന്റർഗ്രീൻ. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലുള്ള പിണവൂർകുടിയിൽ 5 ട്രൈബൽ സ്ത്രീകൾ ചേർന്ന് ആരംഭിച്ച സംരംഭം. 2018 ജനുവരിയിൽ മേഖലയിലെ കുടുംബശ്രീ യൂണിറ്റിന്റെ പൂർണ്ണ പിന്തുണയോടെയാണ് വിന്റർഗ്രീനിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാരിന്റെ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി, ട്രൈബൽ മേഖലയിലെ വനിതകൾക്ക് ഉപജീവനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് ആരംഭിച്ചതാണ് വിന്റർഗ്രീൻ. സ്വന്തമായി കൃഷി ചെയ്യുന്നവയും പ്രാദേശികമായി ശേഖരിക്കുന്നതുമായ കൂവയാണ് മൂല്യവർദ്ധിത ഉൽപന്നമാക്കി മാറ്റുന്നത്. തുടക്കത്തിൽ യന്ത്ര സഹായമില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്പാദനം ശ്രമകരമായിരുന്നു. പിന്നീട് 2021ൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവർക്ക് കൂവ അരയ്ക്കുന്നതിനുള്ള യന്ത്രം ലഭിച്ചു. അതോടെ ഉത്പാദനം…

Read More

https://youtu.be/StSah35XchE NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ ഇലക്ട്രിഫൈ ചെയ്യുക, കപ്പലുകളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള ഡാറ്റാ അനലിറ്റിക്സിലൂടെ എങ്ങനെ ഇന്ധന ഉപഭോഗം ലാഭിക്കാമെന്ന് കണ്ടെത്തുക എന്നിവയാണ് Navalt ചെയ്യുന്ന പ്രധാന പ്രവർത്തനങ്ങൾ. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ ബോട്ടുകൾ മുതൽ വലിയ ബോട്ടുകളിൽ വരെ ഇലക്ട്രിക്ക് പ്രൊപ്പൽഷൻ സംവിധാനം കൊണ്ടുവരുകയാണ് Navalt ലക്ഷ്യമിടുന്നത്. ഇതിനായി ബദൽ മാർഗ്ഗങ്ങളായ സൗരോർജ്ജം,ഫ്യുവൽ സെൽ, വിൻഡ് പ്രൊപ്പൽഷൻ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു. Navalt ബോട്ടുകളിലും കപ്പലുകളിലും ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സംവിധാനം വ്യത്യസ്തമായ ഒന്നാണ്. അത് കമ്പനിയുടെ USP ആണ്. അതുപോലെത്തന്നെ, ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും വരുന്ന ഡാറ്റ ഉപയോഗിച്ച് അനലിറ്റിക്സിലൂടെ ഇതേ പ്രൊപ്പൽഷൻ സിസ്റ്റത്തിനെ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള സാങ്കേതിക വിദ്യയും Navalt വികസിപ്പിച്ചിട്ടുണ്ട്. ഫൗണ്ടിംഗ് ടീം Sandith Thandasherry – Navalt ഫൗണ്ടർ.105…

Read More

https://youtu.be/bLV9dl6jdas Ankiti എന്ന സുന്ദരി ഇത്ര കുഴപ്പക്കാരി ആയിരുന്നോ? | Tech Star Ankiti Bose | Zilingo Temasek , Sequoia Capital India തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 2300 കോടിയിലധികം സമാഹരിച്ച ഒരു സ്റ്റാർട്ടപ്പ് എങ്ങനെയാണ് പെട്ടെന്ന് തകർന്ന് പോയത്? അങ്കിതി ബോസ് എന്ന സെലിബ്രിറ്റി സംരംഭകയ്ക്ക് തെറ്റ് പറ്റിയോ? സിലിംഗോയുടെ ഇതിഹാസ പതനത്തിൽ അങ്കിതിയുടെ കെടുകാര്യസ്ഥത നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018-ൽ Zilingo 54 മില്യൺ ഡോളർ സമാഹരിച്ചു. വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങളിൽ അവർ നിക്ഷേപം തുടർന്നു. മൂലധനം ആവശ്യമുള്ള വിതരണക്കാർക്കും വെണ്ടർമാർക്കും വായ്പ നൽകുക എന്നതായിരുന്നു അത്തരത്തിലുള്ള ഒരു ആശയം. ഇത് തുടക്കത്തിൽ വിജയിച്ചെങ്കിലും പിന്നീട് പരാജയപ്പെട്ടു. ആശയക്കുഴപ്പങ്ങൾക്കിടയിലും അങ്കിതി സ്റ്റാർട്ടപ്പ് വ്യവസായത്തിലെ താരമായി. 2019ൽ, സിലിംഗോ 226 മില്യൺ ഡോളർ സമാഹരിച്ചു, അതോടെ ആകെ മൂല്യം 970 മില്യൺ ഡോളറിലെത്തി. ന്യൂയോർക്കിലും ലോസ് ഏഞ്ചൽസിലും ഓഫീസുകളുള്ള സിലിംഗോ യുഎസിലേക്ക് വ്യാപിപ്പിക്കുന്നു.…

Read More

വലിയ നിക്ഷേപം നേടിയ മലയാളികളായ ഫൗണ്ടർമാരുടെ Entri ആപ്പ്, Learning App for Jobs ENTRI APP സർക്കാർ ജോലിയും സ്വകാര്യ ജോലിയും നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന പഠന ആപ്ളിക്കേഷനാണ് Entri. പ്രാദേശിക ഭാഷയിൽ രൂപപ്പെടുത്തിയിരിക്കുന്ന പഠന ആപ്ലിക്കേഷനാണ് Entri എന്ന സ്റ്റാർട്ടപ്പിന്റെ പ്രത്യേകത. പിഡിഎഫുകൾ, സ്റ്റഡി കാർഡുകൾ, വീഡിയോകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പഠന ഉള്ളടക്കങ്ങൾ എൻട്രി നൽകുന്നുണ്ട്. ഈ ഉള്ളടക്കങ്ങളെല്ലാം തന്നെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രാദേശികഭാഷകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. സെൻട്രൽ-സ്റ്റേറ്റ് പരീക്ഷകൾക്കായുള്ള പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ്, കോഡിംഗ്, സെയിൽസ്, സംരംഭകത്വം തുടങ്ങിയവയ്ക്കായുള്ള പരിശീലനവും ഉള്ളടക്കങ്ങളും എൻട്രി ആപ്പ് നൽകും. ആൻഡ്രോയ്ഡാലാണ് ഈ പ്ലാറ്റ്ഫോം. ഇത് കൂടാതെ എൻട്രിയ്ക്ക് വെബ് വേർഷനുമുണ്ട്. ഫൗണ്ടിംഗ് ടീം മുഹമ്മദ് നിസാമുദ്ദീൻ, രാഹുൽ രമേഷ് എന്നിവരാണ് എൻട്രിയുടെ ഫൗണ്ടർമാർ. എൻജിനീയറിംഗ് ആന്റ് പ്രോഡക്ട് ടീമിനെ നയിക്കുന്ന രാഹുൽ രമേഷ് ആണ് സിടിഒ. ഇത് കൂടാതെ ഏകദേശം 525 പേർ ടീമിലുണ്ട്. ക്ലയന്റ്സ് തൊഴിലന്വേഷകർ…

Read More