Author: Deepthi

Abu Dhabi invites start-ups and businesses to seek more investment from India സ്റ്റാർട്ടപ്പുകളെ Abu Dhabi വിളിക്കുന്നു എണ്ണയുടെ സമൃദ്ധിക്കപ്പുറം അബുദാബി പുതിയ ബിസിനസ് വൈവിധ്യവത്കരണ പദ്ധതികളിലാണ്. വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിൽ, യുഎഇയുടെ തലസ്ഥാന നഗരം ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപം തേടുകയാണ്. https://youtu.be/jGpBSy6c-k0 ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപം തേടി സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും ക്ഷണിച്ച് അബുദാബി ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിദേശത്ത് മികച്ച അവസരങ്ങൾക്കായി തിരയുന്ന ഈ സമയത്ത്, എമിറേറ്റ്സിൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി സംരംഭങ്ങളെ ആകർഷിക്കാനാണ് അബുദാബി പദ്ധതിയിടുന്നത്. അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ അസീസ് അൽഷംസി ലോകമെമ്പാടും വളർന്ന് പടരുന്നതിന് ഒരു പ്ലാറ്റ്‌ഫോമായി ഇന്ത്യൻ കമ്പനികൾക്ക് അബുദാബിയെ ഉപയോഗിക്കാനും അനുവദിക്കുന്നു. അഗ്രിടെക്, ടൂറിസം, ഹെൽത്ത് കെയർ, ഫാർമ, ഫിനാൻഷ്യൽ സർവീസ് തുടങ്ങിയവയിലാണ് ഇന്ത്യൻ സംരംഭങ്ങൾക്ക് നിക്ഷേപം നടത്താൻ കഴിയുന്നത്. ഇന്ത്യൻ കമ്പനികൾക്കുള്ള എല്ലാ നിക്ഷേപ മാർഗങ്ങളും സുഗമമാക്കുമെന്ന് അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ അസീസ് അൽഷംസി പറഞ്ഞു. അബുദാബിയിൽ ആദ്യമായി ബേസ് സ്ഥാപിച്ചത് ഇന്ത്യൻ…

Read More

വടവള്ളിയിൽ മസാലയുടെ മണം തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വടവള്ളിയിൽ ചെന്നാൽ തന്നം മസാലയുടെ പ്രൊഡക്ഷൻ യൂണിറ്റ് കാണാം. പാലക്കാടുകാരിയായ സന്ധ്യ സന്തോഷും 7 സ്ത്രീകളും ചേർന്ന് നടത്തുന്ന ഒരു കുഞ്ഞു സംരംഭം. പ്രിസർവേറ്റീവുകളോ, കൃത്രിമ നിറങ്ങളോ ചേർക്കാത്ത ശുദ്ധമായ സാമ്പാർ പൊടിയും, ചിക്കൻ മസാലയും, മീറ്റ് മസാലയും തന്നത്തിൽ നിന്ന് ലഭിക്കും. കുക്കിംഗ് അറിയുന്നവരും, അറിയാത്തവരും, പഠിച്ചു തുടങ്ങിയവരുമെല്ലാം ഉണ്ടാക്കുന്ന കറികൾക്ക് തന്നം മസാല ചേർത്താൽ ഒരേ സ്വാദ്! തക്കാളിയും, ഉള്ളിയും, മറ്റു പച്ചക്കറികളും വഴറ്റി, ഇത്തിരി തന്നം മസാലയും കൂടിയിട്ടാൽ രുചിയേറിയ സാമ്പാറും, ചിക്കൻ കറിയുമൊക്കെ റെഡിയാക്കാം. വീടുകളിലുണ്ടാക്കുന്ന അതേ രീതിയിൽ, തികച്ചും പരമ്പരാഗതമായ രീതിയിലാണ് തന്നം മസാലകൾ നിർമ്മിക്കുന്നത്. സാമ്പാർ പൊടി നൂറു ഗ്രാമിന് 41 രൂപയാണ് വില. ചിക്കൻ മസാല 46, മീറ്റ് മസാല 46 എന്നിങ്ങനെയാണ് വില വരുന്നത്. സ്വയം നിർമ്മിക്കുന്ന മസാലയുടെ പ്രത്യേകത എന്ത്? സന്ധ്യ പറയുന്നത് കേൾക്കാം വിൽക്കും മുമ്പ് ആദ്യം സ്വയം രുചിക്കും…

Read More

Asimov Robotics റോബോട്ടുകളുടേയും, അവയുടെ അനുബന്ധ സാങ്കേതികവിദ്യകളുടേയും രൂപകൽപന, നിർമ്മാണം, പരിപാലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Asimov റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്. 2012ലാണ് Asimov റോബോട്ടിക്‌സ് പ്രവർത്തനം ആരംഭിച്ചത്. വിവിധ തരത്തിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് Asimov റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ഓട്ടോണമസ് നാവിഗേഷൻ പോലുള്ള സംവിധാനങ്ങൾ. റോബോട്ടുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. മുഖങ്ങളും, ചിത്രങ്ങളും, വസ്തുക്കളും തിരിച്ചറിയാൻ സഹായിക്കുന്ന മെഷീൻ വിഷൻ സാങ്കേതികവിദ്യ, റോബോട്ടിനെ ചലിപ്പിക്കുന്ന മാനിപ്പുലേഷൻ സംവിധാനം തുടങ്ങിയവയും Asimov ഉപയോഗപ്പെടുത്തുന്നു. Wheel Encoders, Joint Encoders, Lidar, Proximity Censors, Camera, Indore GPS തുടങ്ങിയ സെൻസറുകളിലൂടെയാണ് Asimov റോബോട്ടുകൾ മനുഷ്യരിൽ നിന്ന് വിവരശേഖരണം നടത്തുന്നത്. ബാങ്കിംഗ്, സെക്യൂരിറ്റി, ആരോഗ്യമേഖല, റീട്ടെയിൽ തുടങ്ങി ഉപഭോക്താവുമായി ഇടപെടേണ്ട ഏതു മേഖലയിലും Asimov റോബോട്ടുകളെ ഉപയോഗപ്പെടുത്താവുന്നതാണ്. ഫൗണ്ടിംഗ് ടീം ജയകൃഷ്ണൻ.ടി ആണ് Asimov Robotics സിഇഒ. സജു ജി നമ്പൂതിരിയാണ് കോ-ഫൗണ്ടർ. സീനിയർ ലെവലിൽ റോബോട്ടിക്സിന്റെ ഹാർഡ് വെയറും,സോഫ്റ്റ്…

Read More

ANYBODY CAN STARTUP ബ്ലഡ്ഡിന് വേണ്ടി ബുദ്ധിമുട്ടേണ്ട, അവശ്യ സാഹചര്യങ്ങളിൽ Bagmo ഉണ്ട് അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്ന ആളുകളെ സാങ്കേതികവിദ്യയുടെ പിന്തുണയോടെ സഹായിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Bagmo. രക്തത്തിന്റെ അഭാവം എന്ന പ്രശ്നത്തിന് സാങ്കേതിക വിദ്യയുപയോഗിച്ച് ഈ സ്റ്റാർട്ടപ്പ് പരിഹാരം കാണുന്നു. About Bagmo ഇത് കൂടാതെ, കോൾഡ് ചെയിൻ മോണിറ്ററിംഗ് എന്ന സേവനവും Bagmo നൽകുന്നുണ്ട്. രക്തദാനം ചെയ്യാൻ ഒരുപാട് പേർ തയ്യാറാണെങ്കിൽപ്പോലും, അവശ്യ സാഹചര്യങ്ങളിൽ ബ്ലഡ്ഡിന് വേണ്ടി ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ചെയിൻ മോണിറ്ററിംഗ് സംവിധാനത്തിലൂടെ സാധിക്കും. ഒരു രക്തസാമ്പിൾ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേയ്ക്ക് അയയ്ക്കുമ്പോൾ അതിന്റെ കോൾഡ്, ടെംപറേച്ചർ ഒക്കെയും നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനായുള്ള സൊല്യൂഷനുകൾ കൂടി Bagmo ഉറപ്പു നൽകുന്നുണ്ട്. IoT പ്ലാറ്റ്ഫോമിൽ, എളുപ്പത്തിൽ സ്കെയിൽ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കമ്പനി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നത്. മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് പ്രോസസ്സ് ഒപ്റ്റിമൈസേഷൻ നിർവ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ളതും…

Read More

പിണവൂർകുടിയിൽ സംരംഭം തുടങ്ങിയ 5 ആദിവാസി സ്ത്രീകൾ കൂവയെക്കുറിച്ച് അറിയാത്ത മലയാളികളുണ്ടോ? മലയാളികൾ മാത്രമല്ല, ഇംഗ്ലീഷിൽ ആരോറൂട്ട് എന്ന പേരിൽ വിളിക്കുന്ന കൂവയുടെ ആരാധകർ അങ്ങ് അയൽനാടുകളിലുമുണ്ട്. കൂവ അരച്ചെടുത്ത് കൂവപ്പൊടിയാക്കി അതിൽ നിന്ന് മികച്ച വരുമാനം നേടുന്ന ഒരു സംരംഭത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പേര് വിന്റർഗ്രീൻ. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലുള്ള പിണവൂർകുടിയിൽ 5 ട്രൈബൽ സ്ത്രീകൾ ചേർന്ന് ആരംഭിച്ച സംരംഭം. 2018 ജനുവരിയിൽ മേഖലയിലെ കുടുംബശ്രീ യൂണിറ്റിന്റെ പൂർണ്ണ പിന്തുണയോടെയാണ് വിന്റർഗ്രീനിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാരിന്റെ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി, ട്രൈബൽ മേഖലയിലെ വനിതകൾക്ക് ഉപജീവനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് ആരംഭിച്ചതാണ് വിന്റർഗ്രീൻ. സ്വന്തമായി കൃഷി ചെയ്യുന്നവയും പ്രാദേശികമായി ശേഖരിക്കുന്നതുമായ കൂവയാണ് മൂല്യവർദ്ധിത ഉൽപന്നമാക്കി മാറ്റുന്നത്. തുടക്കത്തിൽ യന്ത്ര സഹായമില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്പാദനം ശ്രമകരമായിരുന്നു. പിന്നീട് 2021ൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവർക്ക് കൂവ അരയ്ക്കുന്നതിനുള്ള യന്ത്രം ലഭിച്ചു. അതോടെ ഉത്പാദനം…

Read More

https://youtu.be/StSah35XchE NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ ഇലക്ട്രിഫൈ ചെയ്യുക, കപ്പലുകളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള ഡാറ്റാ അനലിറ്റിക്സിലൂടെ എങ്ങനെ ഇന്ധന ഉപഭോഗം ലാഭിക്കാമെന്ന് കണ്ടെത്തുക എന്നിവയാണ് Navalt ചെയ്യുന്ന പ്രധാന പ്രവർത്തനങ്ങൾ. Navalt Navalt Navalt ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ ബോട്ടുകൾ മുതൽ വലിയ ബോട്ടുകളിൽ വരെ ഇലക്ട്രിക്ക് പ്രൊപ്പൽഷൻ സംവിധാനം കൊണ്ടുവരുകയാണ് Navalt ലക്ഷ്യമിടുന്നത്. ഇതിനായി ബദൽ മാർഗ്ഗങ്ങളായ സൗരോർജ്ജം,ഫ്യുവൽ സെൽ, വിൻഡ് പ്രൊപ്പൽഷൻ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു. Navalt ബോട്ടുകളിലും കപ്പലുകളിലും ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സംവിധാനം വ്യത്യസ്തമായ ഒന്നാണ്. അത് കമ്പനിയുടെ USP ആണ്. അതുപോലെത്തന്നെ, ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും വരുന്ന ഡാറ്റ ഉപയോഗിച്ച് അനലിറ്റിക്സിലൂടെ ഇതേ പ്രൊപ്പൽഷൻ സിസ്റ്റത്തിനെ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള സാങ്കേതിക വിദ്യയും Navalt വികസിപ്പിച്ചിട്ടുണ്ട്. ഫൗണ്ടിംഗ് ടീം Sandith Thandasherry…

Read More

https://youtu.be/bLV9dl6jdas Ankiti എന്ന സുന്ദരി ഇത്ര കുഴപ്പക്കാരി ആയിരുന്നോ? | Tech Star Ankiti Bose | Zilingo Temasek , Sequoia Capital India തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 2300 കോടിയിലധികം സമാഹരിച്ച ഒരു സ്റ്റാർട്ടപ്പ് എങ്ങനെയാണ് പെട്ടെന്ന് തകർന്ന് പോയത്? അങ്കിതി ബോസ് എന്ന സെലിബ്രിറ്റി സംരംഭകയ്ക്ക് തെറ്റ് പറ്റിയോ? സിലിംഗോയുടെ ഇതിഹാസ പതനത്തിൽ അങ്കിതിയുടെ കെടുകാര്യസ്ഥത നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018-ൽ Zilingo 54 മില്യൺ ഡോളർ സമാഹരിച്ചു. വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങളിൽ അവർ നിക്ഷേപം തുടർന്നു. മൂലധനം ആവശ്യമുള്ള വിതരണക്കാർക്കും വെണ്ടർമാർക്കും വായ്പ നൽകുക എന്നതായിരുന്നു അത്തരത്തിലുള്ള ഒരു ആശയം. ഇത് തുടക്കത്തിൽ വിജയിച്ചെങ്കിലും പിന്നീട് പരാജയപ്പെട്ടു. ആശയക്കുഴപ്പങ്ങൾക്കിടയിലും അങ്കിതി സ്റ്റാർട്ടപ്പ് വ്യവസായത്തിലെ താരമായി. 2019ൽ, സിലിംഗോ 226 മില്യൺ ഡോളർ സമാഹരിച്ചു, അതോടെ ആകെ മൂല്യം 970 മില്യൺ ഡോളറിലെത്തി. ന്യൂയോർക്കിലും ലോസ് ഏഞ്ചൽസിലും ഓഫീസുകളുള്ള സിലിംഗോ യുഎസിലേക്ക് വ്യാപിപ്പിക്കുന്നു.…

Read More

വലിയ നിക്ഷേപം നേടിയ മലയാളികളായ ഫൗണ്ടർമാരുടെ Entri ആപ്പ്, Learning App for Jobs ENTRI APP സർക്കാർ ജോലിയും സ്വകാര്യ ജോലിയും നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന പഠന ആപ്ളിക്കേഷനാണ് Entri. പ്രാദേശിക ഭാഷയിൽ രൂപപ്പെടുത്തിയിരിക്കുന്ന പഠന ആപ്ലിക്കേഷനാണ് Entri എന്ന സ്റ്റാർട്ടപ്പിന്റെ പ്രത്യേകത. പിഡിഎഫുകൾ, സ്റ്റഡി കാർഡുകൾ, വീഡിയോകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പഠന ഉള്ളടക്കങ്ങൾ എൻട്രി നൽകുന്നുണ്ട്. ഈ ഉള്ളടക്കങ്ങളെല്ലാം തന്നെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രാദേശികഭാഷകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. സെൻട്രൽ-സ്റ്റേറ്റ് പരീക്ഷകൾക്കായുള്ള പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ്, കോഡിംഗ്, സെയിൽസ്, സംരംഭകത്വം തുടങ്ങിയവയ്ക്കായുള്ള പരിശീലനവും ഉള്ളടക്കങ്ങളും എൻട്രി ആപ്പ് നൽകും. ആൻഡ്രോയ്ഡാലാണ് ഈ പ്ലാറ്റ്ഫോം. ഇത് കൂടാതെ എൻട്രിയ്ക്ക് വെബ് വേർഷനുമുണ്ട്. ഫൗണ്ടിംഗ് ടീം മുഹമ്മദ് നിസാമുദ്ദീൻ, രാഹുൽ രമേഷ് എന്നിവരാണ് എൻട്രിയുടെ ഫൗണ്ടർമാർ. എൻജിനീയറിംഗ് ആന്റ് പ്രോഡക്ട് ടീമിനെ നയിക്കുന്ന രാഹുൽ രമേഷ് ആണ് സിടിഒ. ഇത് കൂടാതെ ഏകദേശം 525 പേർ ടീമിലുണ്ട്. ക്ലയന്റ്സ് തൊഴിലന്വേഷകർ…

Read More