രാകേഷ് ജുൻജുൻവാലയുടെ ഏറ്റവും മൂല്യമുള്ളതും ലാഭകരവുമായ നിക്ഷേപ ഉപദേശങ്ങൾ പങ്കുവെച്ച് Anand Mahindra

അന്തരിച്ച നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഏറ്റവും മൂല്യമുള്ളതും ലാഭകരവുമായ നിക്ഷേപ ഉപദേശങ്ങൾ പങ്കുവെച്ച് Anand Mahindra. ഞായറാഴ്ച ചിന്തകൾ എന്നാണ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിനെ Anand Mahindra വിശേഷിപ്പിച്ചത്. രാകേഷ് ജുൻ‌ജുൻ‌വാല സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പതിവായി സംസാരിച്ചു.

നിങ്ങളുടെ പണമല്ല, സമയമാണ് ബിസിനസ്സിൽ നിക്ഷേപിക്കേണ്ടതെന്ന ജുൻജുൻവാലയുടെ ഉപദേശത്തെ മികച്ചതായി കരുതുന്നുവെന്ന് Anand Mahindra വ്യക്തമാക്കി. തന്റെ ഏറ്റവും മോശം നിക്ഷേപം സ്വന്തം ആരോഗ്യമാണെന്നും അതിൽ ഏറ്റവും കൂടുതൽ നിക്ഷേപിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കു മെന്നുമുള്ള ജുൻജുൻവാലയുടെ ഉപദേശവും മികച്ചതെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 2022 ഓഗസ്റ്റ് 14 നായിരുന്നു പ്രമുഖ ഓഹരി വിപണി നിക്ഷേപകനായ ജുൻജുൻവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version