ബ്രിട്ടീഷ് ആഡംബര സൂപ്പർകാർ നിർമ്മാതാക്കളായ McLaren ഓട്ടോമോട്ടീവ് ഇന്ത്യയിലെ ആദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റ് ഈ വർഷം ഒക്ടോബറിൽ മുംബൈയിൽ തുറക്കും.സൂപ്പർകാർ നിർമ്മാതാക്കൾ ഇന്ത്യയിലേക്ക് വരുന്നത് ആഗോള വിപുലീകരണ പദ്ധതികളുടെ ഒരു പ്രധാന ഭാഗമായാണ്. കൂടാതെ ഏഷ്യാ പസഫിക് മേഖലയിൽ ഇതിനകം വളർന്നു വരുന്ന ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുന്നു.McLarenന്റെ വൈദഗ്ദ്ധ്യം സൂപ്പർകാറുകളിലും ഹൈപ്പർകാറുകളിലുമാണ് കമ്പനി അവകാശപ്പെടുന്നത്. പേഴ്സണലൈസേഷന്‌, ഹൈ-ടെക്നോളജി, സൂപ്പർ ലൈറ്റ് വെയ്റ്റ് എഞ്ചിനീയറിംഗ് എന്നിവയിൽ അ​ഗ്ര​ഗണ്യരാണ്. McLaren GT ക്കു പുറമേ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ ഹൈ-പെർഫോമൻസ് ഹൈബ്രിഡ് സൂപ്പർകാർ,’Artura’യും ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കും.McLaren Carbon Lightweight Architecture പ്ലാറ്റ്ഫോമിൽ നിർമിച്ചതാണ് McLaren Artura.
വാഹന നിർമ്മാതാവിന്റെ സൂപ്പർകാർ ശ്രേണിയിൽ 720S, 765LT എന്നിവയും ഉൾപ്പെടുന്നു, ഇവ രണ്ടും Coupe, Spider വേരിയന്റുകളിൽ ലഭ്യമാണ്. GT, സൂപ്പർകാർ, മോട്ടോർസ്‌പോർട്ട്, അൾട്ടിമേറ്റ് മോഡലുകൾ ഉൾപ്പെടുന്ന കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ലോകമെമ്പാടുമുള്ള 40-ലധികം വിപണികളിലായി 100-ലധികം റീട്ടെയിലർമാർ വഴി റീട്ടെയിൽ ചെയ്യുന്നു.മക്‌ലാരന്റെ കാറുകൾ അതിന്റെ ടെക്‌നോളജി സെന്ററിലാണ് രൂപകൽപ്പന ചെയ്യുന്നത്. ഓരോ സൂപ്പർകാറുകളും ഇംഗ്ലണ്ടിലെ Surreyയിലെ പ്രൊഡക്ഷൻ സെന്ററിൽ നിർമ്മിച്ചതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version