ബാംഗ്ലൂർ ആസ്ഥാനമായുള്ള ലൈംഗികാരോഗ്യ സ്റ്റാർട്ടപ്പായ മോജോകെയറിനെ പിന്തുണയ്ക്കാൻ B Capital Group

ബാംഗ്ലൂർ ആസ്ഥാനമായുള്ള ലൈംഗികാരോഗ്യ സ്റ്റാർട്ടപ്പായ മോജോകെയറിനെ പിന്തുണയ്ക്കാൻ ഫേസ്ബുക്ക് സഹസ്ഥാപകൻ എഡ്വാർഡോ സാവെറിന്റെ B Capital. ബി ക്യാപിറ്റൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ Mojocare, ഏകദേശം 20 മില്യൺ ഡോളർ സമാഹരിച്ചു. സെക്വോയ ഇന്ത്യ, ചിരാട്ടെ വെഞ്ചേഴ്‌സ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി.

കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കും. കസ്റ്റമൈസ്ഡ് ട്രീറ്റ്‌മെന്റ് പ്ലാനുകളിലൂടെയും, ചികിത്സാ മാർഗ്ഗങ്ങളിലൂടെയും പ്രത്യുൽപാദന ആരോഗ്യം, ഫെർട്ടിലിറ്റി, കേശ സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന സ്റ്റാർട്ടപ്പാണ് Mojocare. എഡ്വാർഡോ സാവെറിൻ, ഗാംഗുലി എന്നിവർ ചേർന്ന് 2015-ൽ ആരംഭിച്ച വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമാണ് B Capital.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version