വടക്കേ അമേരിക്കയിലും ഇന്ത്യയിലുമായി 3,000 ജോലികൾ വെട്ടിക്കുറയ്ക്കു മെന്ന് ഫോർഡ് മോട്ടോർ അറിയിച്ചു. ഇന്ത്യ, യു.എസ്, കാനഡ, എന്നിവിടങ്ങളിലെ 2,000 സ്ഥിരം ജീവനക്കാരെയും,1,000 കരാർ ജോലികളുമാണ് വെട്ടിക്കുറയ്ക്കു ന്നത്. സിഇഒ ജിം ഫാർലിയുടെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.
വടക്കേ അമേരിക്കയിൽ മാത്രം ഏകദേശം 31,000 സ്ഥിരം തൊഴിലാളികളാണ് ഫോർഡിനു കീഴിൽ ജോലി ചെയ്യുന്നത്. 2021 അവസാനം വരെ, ഫോർഡിന് ആഗോളതലത്തിൽ 186,769 ജീവനക്കാരുണ്ടായിരുന്നു. സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിന്, നിലവിൽ ഫോർഡ്, ടെസ്ലയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇലക്ട്രിക്, ഇന്റേണൽ കംബഷൻ എഞ്ചിൻ ബിസിനസുകളെ വേർതിരിക്കുന്നതിനായി 2022 ആദ്യം കമ്പനിയുടെ പ്രവർത്തനങ്ങൾ രണ്ട് യൂണിറ്റുകളായി വിഭജിച്ചിരുന്നു.