Electric Sports Utility വാഹനങ്ങളുടെ നിർമ്മാണത്തിന് Mahindra Group സംസ്ഥാനങ്ങളുമായി ചർച്ചകളാരംഭിച്ചു

ഇവി നിർമ്മാണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ചകളാരംഭിച്ചു. നിലവിൽ ഏതൊക്കെ സംസ്ഥാനങ്ങളുമായി ചർച്ചകൾ പൂർത്തീകരിച്ചുവെന്ന വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഇലക്‌ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമ്മാണത്തിനായുള്ള അടിസ്ഥാന സൗകര്യ വികസനമാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

2024നും 26നും ഇടയിൽ മഹീന്ദ്രയുടെ ആദ്യ നാല് ഇലക്ട്രിക്ക് സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്ലാന്റുകളിൽ നിന്നാണ് മഹീന്ദ്രയുടെ Internal Combustion Engine വാഹനങ്ങൾ നിലവിൽ പുറത്തിറക്കുന്നത്. XUV, ഇലക്ട്രിക്-ഒൺലി ബ്രാൻഡായ ‘BE’ എന്നിവയാണ് മഹീന്ദ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ വാഹന മോഡലുകൾ. ലെഗസി ബ്രാൻഡുകൾ XUVയ്ക്ക് കീഴിലും, ഇലക്ട്രിക് മോഡലുകൾ BE ലൈനേജിലുമായിരിക്കും എത്തുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version