ACC യുടേയും അംബുജ സിമന്റ്സിന്റേയും 26% അധിക ഓഹരികൾ നേടാനുള്ള ഓപ്പൺ ഓഫറുമായി അദാനി ​ഗ്രൂപ്പ്. സ്വിസ് സ്ഥാപനമായ ഹോൾസിം ​ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. ഹോൾസിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിൽ നിയന്ത്രിത ഓഹരികൾ സ്വന്തമാക്കാൻ 10.5 ബില്യൺ യുഎസ് ഡോളറിന്റെ കരാർ ഒപ്പിട്ടതായി ഈ വർഷം മേയിൽ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് 31,000 കോടി രൂപയുടെ ഓപ്പൺ ഓഫറിന് മാർക്കറ്റ് റെഗുലേറ്റർ സെബി അനുമതി നൽകിയത്. ഓഹരികൾക്കായുള്ള ടെൻഡർ നടപടികൾ 2022 സെപ്റ്റംബർ 9 ന് അവസാനിക്കും. അംബുജ സിമന്റ്സിന്റെ 63.1 ശതമാനം ഓഹരികളും അനുബന്ധ ആസ്തികളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് സൂചന. അംബുജ സിമന്റ്‌സിനും എസിസിയ്ക്കും നിലവിൽ പ്രതിവർഷം 70 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയുണ്ട്. 23 സിമന്റ് പ്ലാന്റുകൾ, 14 ഗ്രൈൻഡിംഗ് സ്റ്റേഷനുകൾ, 80 റെഡി-മിക്‌സ് കോൺക്രീറ്റ് പ്ലാന്റുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇരുകമ്പനികൾക്കുമുള്ളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version