ഈസി ഡ്രൈവിംഗിന്റെ കാര്യത്തിൽ, ഓട്ടോമാറ്റിക് കാർ ഒരു നല്ല ഓപ്ഷനാണ്. ഇന്ത്യയിലെ വാഹനവിപണി ധാരാളം ഓട്ടോമാറ്റിക് കാർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 10 ലക്ഷം രൂപയിൽ താഴെ അടിസ്ഥാനവിലയുള്ള ഇന്ത്യയിലെ അഞ്ച് മികച്ച ഓട്ടോമാറ്റിക് കാറുകൾ ഇവയാണ്..
Tata Tiago
സ്റ്റൈലിഷ് ലുക്കും കിടിലൻ ഡിസൈനുമാണ് 5 പേർക്ക് ഇരിക്കാവുന്ന Tata ടിയാഗോയ്ക്കുള്ളത്. പെട്രോൾ,സിഎൻജി എഞ്ചിനുകളിൽ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് വാഹനം വരുന്നത്. ഓട്ടോമാറ്റിക് ബേസ് വേരിയന്റിന് 6.55 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അതേസമയം, ഓട്ടോമാറ്റിക് ഹൈ എൻഡ് മോഡലിന് 7.47 ലക്ഷം വരെ എക്സ്-ഷോറൂം വിലയുണ്ടാകും.
4-സ്റ്റാർ NCAP റേറ്റിംഗുള്ള ടാറ്റ ടിയാഗോ, ഈ സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ്. രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്കിംഗ് എന്നിവയും കൂടുതൽ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. 15 വേരിയന്റുകളിലും, അഞ്ച് നിറങ്ങളിലും കാർ ലഭ്യമാണ്.
Hyundai Grand i10 Nios
അഞ്ച് സീറ്റുകളുള്ള ഈ കാർ 13 വേരിയന്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. ഓട്ടോമാറ്റിക് വേരിയന്റിന്റെ വില 6.78 ലക്ഷം രൂപയിൽ തുടങ്ങി 8.02 ലക്ഷം രൂപ വരെയാണ്. വിശാലമായ ഇന്റീരിയറിനോടൊപ്പം നിരവധി സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളും ഉൾക്കൊള്ളുന്നതാണ് ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്.
Maruti Swift
ഇടത്തരം ഹാച്ച്ബാക്കായ മാരുതി സ്വിഫ്റ്റ് ഒമ്പത് നിറങ്ങളിൽ ലഭ്യമാണ്. 5 സീറ്റർ കാറിന്റെ ഓട്ടോമാറ്റിക് വേർഷന് 7.32 ലക്ഷം മുതൽ 8.85 ലക്ഷം രൂപ വരെ വില വരുന്നു. ഓട്ടോ ഗിയർ ഷിഫ്റ്റ്, ക്രൂയിസ് കൺട്രോൾ, എൽഇഡി ഹെഡ്ലാമ്പുകൾ, രണ്ട് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.
Tata Punch
5-സ്റ്റാർ NCAP റേറ്റിംഗുള്ള വാഹനത്തിന് മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. അഞ്ചു പേർക്കിരിക്കാവുന്ന ടാറ്റ പഞ്ച് ഓട്ടോമാറ്റിക് വേരിയന്റിന്റെ എക്സ്-ഷോറൂം വില 7.30 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ്. ഡ്യുവൽ എയർബാഗുകൾ, അഡ്വാൻസ്ഡ് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ പാർക്കിംഗ് ക്യാമറ എന്നിവ ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
Maruti Baleno
അഞ്ച് സീറ്റുകളുള്ള മാരുതി ബലേനോ ഓട്ടോമാറ്റിക്,മാന്വൽ ട്രാൻസ്മിഷനുകളിൽ വരുന്നു. ഓട്ടോമാറ്റിക് വേരിയന്റ് എക്സ് ഷോറൂം വില 7.83 ലക്ഷം മുതൽ 9.71 ലക്ഷം രൂപ വരെയാണ്. ആറ് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ആപ്പിൾ കാർപ്ലേ ടച്ച് സ്ക്രീൻ തുടങ്ങിയ ഫീച്ചറുകളോട് കൂടിയതാണ് മാരുതി ബലേനോ.
.