5 ആഡംബര ബംഗ്ലാവുകൾ മുതൽ 67,000 രൂപയുടെ പേന വരെ; അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള വിലകൂടിയ വസ്തുക്കളുടെ ലിസ്റ്റ് കണ്ടാൽ അത്ഭുതം തോന്നും.

അഞ്ച് ആഡംബര ബംഗ്ലാവുകൾ: ജൽസ, പ്രതീക്ഷ, ജനക്, വത്സ എന്നിങ്ങനെ അഞ്ച് ആഡംബര ബംഗ്ലാവുകൾ അമിതാഭ് ബച്ചനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 112 കോടി രൂപ വിലമതിക്കുന്ന ജൽസയിലാണ് അമിതാഭ് ബച്ചൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. മുംബൈയിലെ ജുഹുവിൽ സ്ഥിതിചെയ്യുന്ന നടന്റെ ആദ്യത്തെ ബംഗ്ലാവായിരുന്നു പ്രതീക്ഷ. മാതാപിതാക്കളായ തേജിക്കും, ഹരിവംശ് റായ് ബച്ചനുമൊപ്പമാണ് അദ്ദേഹം അവിടെ താമസിച്ചിരുന്നത്.

മെഗാസ്റ്റാറിന് 260 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനവും ഉണ്ട്. അമിതാഭിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച അവസരത്തിൽ പിതാവിനെ അഭിനന്ദിച്ച് മകൻ അഭിഷേക് ബച്ചൻ ജെറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയിൽ 4.04 കോടി രൂപ വില വരുന്ന ആഡംബര കാറായ Bentley Continental GT യും താരത്തിന് സ്വന്തമായുണ്ട്. ഇതുകൂടാതെ, Range Rover Autobiography, Rolls-Royce Phantom, Mercedes-Benz S 3450, Porsche Cayman S തുടങ്ങിയ വാഹനങ്ങളും നടന്റെ പക്കലുണ്ട്.
67,790 രൂപ വിലയുള്ള മൗണ്ട് ബ്ലാങ്ക് പേനയും അമിതാഭ് ബച്ചന്റെ കൈവശമുണ്ട്.
