മാനുഷികവികാരങ്ങൾ തിരിച്ചറിയാനാകുന്ന റോബോട്ട് നിർമിച്ച് തമിഴ്നാട്ടിൽ നിന്നുളള ഒരു വിദ്യാർത്ഥി. Raffi എന്ന് പേരിട്ട റോബോട്ട് നിർമിച്ചിരിക്കുന്നത് 13-കാരനായ പ്രതീക് എന്ന വിദ്യാർത്ഥിയാണ്.
ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം നൽകുന്ന റോബോട്ട് ദേഷ്യപ്പെട്ട് ചോദിച്ചാൽ മറുപടി പറയില്ലെന്നാണ് പ്രതീക് പറയുന്നത്. സോറി പറഞ്ഞാൽ മാത്രമേ റോബോട്ട് മറുപടി നൽകുക യുളളുവെന്നും നിങ്ങളുടെ സന്തോഷം പോലും അതിന് തിരിച്ചറിയാനാകുമെന്നും പ്രതീക് അവകാശപ്പെടുന്നു. 13കാരന്റെ പ്രതിഭയ്ക്ക് മുന്നിൽ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.