Electric ടൂ വീലേഴ്‌സിന് അതിവേഗ ചാർജ്ജിംഗ് സൗകര്യമൊരുക്കി Hero electric - Jio-bp കൂട്ടുകെട്ട്

ജിയോ – ബിപിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ ലീഡിങ് ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനിയായ ഹീറോ ഇലക്ട്രിക്ക്. ഇന്ത്യയിലെ ഹീറോ ഇലക്ട്രിക്ക് ഉപഭോക്താക്കൾക്ക് ഈ പങ്കാളിത്തം വഴി ലഭ്യമാകുന്നത്, Jio-bp സ്റ്റേഷനുകളിൽ നിന്ന് ചാർജ് ചെയ്യാനും ബാറ്ററി മാറാനുമുള്ള അവസരമാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പുന്ന സ്വാപ്പിങ് രീതി ചാർജിങ് ടൈം ലാഭിക്കാൻ സഹായിക്കും. ജിയോ – ബിപിക്കു പൾസ്‌ ബ്രാൻഡിന്റെ കീഴിൽ രാജ്യത്തുടനീളം സ്റ്റേഷനുകളുണ്ട്. ഉപയോക്താക്കൾക്ക് സ്റ്റേഷൻ കണ്ടുപിടിക്കാൻ Jio-bp pulse ആപ്പിലൂടെ സാധിക്കും. കസ്റ്റമേഴ്സിന്റെ തടസ്സമില്ലാത്ത യാത്രയാണ് പ്രധാനമെന്ന് ഹീറോ അധികൃതർ പറഞ്ഞു. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യൻ മാർക്കറ്റിലെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉണ്ടാക്കണമെന്നാണ് ആഗ്രഹം.. ഇന്ത്യയിൽ 750 ഔട്ലെറ്റുകളിലായി നാലര ലക്ഷം ഇലക്ട്രിക് ടൂ വീലറുകളാണ് ഹീറോ വിറ്റിട്ടുള്ളത്. രാജ്യത്തെ ഇലക്ട്രിക്ക് വണ്ടികളുടെ വളർച്ചയെ ഈ കൂട്ടായ്മ വേഗത്തിലാക്കുമെന്നും അതിലൂടെ ഇന്ത്യയുടെ E-mobility സെക്ടറിന്റെ പരിവർത്തനമാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഹീറോ പറഞ്ഞു.

Hero Electric is partnering with Jio-bp to provide EV charging and battery swapping solutions.Jio-bp is a joint venture between Mukesh Ambani-led Reliance Industriesand British oil giant BP.The partnership will allow the automaker’s customers access to the latter’s charging and battery swapping infrastructure.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version