വില കുറഞ്ഞ ചൈനീസ് ഫോണുകളുടെ വില്പന നിയന്ത്രിക്കാൻ മന്ത്രിസഭയിൽ നിർദ്ദേശമില്ലെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ ബ്രാൻഡുകൾക്ക് വ്യവസായത്തിൽ ഇടമുണ്ട്. പക്ഷെ അതുകൊണ്ട് വിദേശ ബ്രാൻഡുകളെയും വിതരണക്കാരെയും ഒഴിവാക്കുകയില്ലന്ന് അദ്ദേഹം പറഞ്ഞു.
12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ വിപണിയിൽ നിന്നും പുറത്താക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നു എന്ന വാർത്ത ഈ മാസം ആദ്യമാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. റിയൽമി, ട്രാൻഷൻ പോലുള്ള കമ്പനികൾ പ്രാദേശിക ഫോൺ നിർമാതാക്കളെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.
ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളിൽ മൂന്നിലൊന്ന് 12000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ പെട്ടവയാണ്. അതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് .ഈ വാർത്ത ചൈനീസ് നിർമ്മാതാക്കൾക്ക് ഒരു തിരിച്ചടി ആയിരുന്നു. ചൈനീസ് കമ്പനികളായ ഷാവോമി, വിവോ, ഓപ്പോ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സർക്കാർ നടത്തിവരികയായിരുന്നു.
റിപ്പോർട്ട് പുറത്തിറങ്ങി രണ്ടാഴ്ച കഴിയുമ്പോഴാണ് വില കുറഞ്ഞ ചൈനീസ് ഫോണുകൾക്ക് നിയന്ത്രണമില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി രംഗത്തെത്തുന്നത്.
Union Minister for Electronics and Information Technology, Rajeev Chandrasekhar said that the IT ministry had no proposal to limit the sale of foreign-made smartphone brands under Rs 12,000. Earlier this month, Bloomberg reported that the government was looking to push Chinese smartphone giants out of the sub-INR 12,000 market .