മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികൾ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ അവതരിപ്പിക്കും.
1.67 കോടി ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓപ്പൺ ഓഫർ ഒക്ടോബർ 17ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഒരു ഷെയറിന് 294 രൂപ വില നിശ്ചയിച്ചിട്ടുണ്ട്, നവംബർ ഒന്നിന് ഓഫർ അവസാനിക്കുമെന്ന് ഓഫർ കൈകാര്യം ചെയ്യുന്ന ജെഎം ഫിനാൻഷ്യലിന്റെ പരസ്യത്തിൽ പറയുന്നു.ഒരു ഷെയറിന് 294 രൂപ നിരക്കിൽ പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ ഓപ്പൺ ഓഫർ തുക 492.81 കോടി രൂപയാകും.
ആർആർപിആർ ഹോൾഡിംഗിൽ (RRPR) 99.99 ശതമാനം ഓഹരിയുള്ള വിസിപിഎല്ലിനെ (VCPL) ഏറ്റെടുക്കക്കുന്നതിലൂടെയാണ് എൻഡിടിവിയുടെ (NDTV) 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്. ഇതോടനുബന്ധിച്ചാണ് ഓപ്പൺ ഓഫർ പ്രഖ്യാപിച്ചത്.ഈ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷം, സെബിയുടെ അനുമതിയില്ലാതെ ഇടപാട് മുന്നോട്ട് പോകില്ലെന്ന് എൻഡിടിവിയുടെ സ്ഥാപക പ്രമോട്ടർമാർ വ്യക്തമാക്കി.നിയന്ത്രണങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ ഉള്ളതിനാൽ, വാറന്റുകളിലെ കൺവേർഷൻ ഓപ്ഷൻ ഉപയോഗിക്കുന്നതിന് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് (VCPL) സെബിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന് NDTV പറഞ്ഞിരുന്നു. ആർആർപിആർ ഹോൾഡിംഗ് ലിമിറ്റഡും അദാനി ഗ്രൂപ്പും വാറന്റുകളെ ഓഹരികളാക്കി മാറ്റുന്നത് സംബന്ധിച്ച് മുൻ ഉത്തരവിൽ വ്യക്തത തേടി സെബിയെ സമീപിച്ചിരുന്നു. ഇംഗ്ലീഷ് വാർത്താ ചാനലായ NDTV 24×7, ഹിന്ദി വാർത്താ ചാനലായ NDTV ഇന്ത്യ, ബിസിനസ് വാർത്താ ചാനലായ NDTV പ്രോഫിറ്റ് എന്നീ മൂന്ന് ദേശീയ വാർത്താ ചാനലുകൾ നിയന്ത്രിക്കുന്ന കമ്പനിയുടെ 26 ശതമാനം അധിക ഓഹരികൾ വാങ്ങാൻ അദാനി ഗ്രൂപ്പ് ഓപ്പൺ ഓഫർ ആരംഭിക്കുമെന്ന് ഓഗസ്റ്റ് 23-നാണ് പ്രഖ്യാപിച്ചത്.NDTVയുടെ പ്രൊമോട്ടർ സ്ഥാപനമായ RRPR ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വിസിപിഎല്ലിൽ നിന്ന് നേടിയ തിരിച്ചടക്കാത്ത വായ്പയാണ് ഏറ്റെടുക്കൽ ബിഡിന് പിന്നിലെ പ്രധാന ഘടകം.
Adani Group will launch its open offer on October 17 for acquiring 26 per cent stake in NDTV.The open offer for taking up 1.67 crore equity shares, for which a price of Rs 294 per share has been fixed will tentatively close on November1.If fully subscribed the open offer will amount to Rs 492.81 crore.