ഇന്ത്യയിൽ ആദ്യമായി Hybrid Cars ഇറക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ കാർ ബ്രാൻഡായ Lamborghini. അടുത്ത വർഷമാണ് ഇന്ധനത്തിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് കാറുകളിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഇലക്ട്രിക്ക് കാറുകൾ 2030നു മുൻപായി ഇറക്കാമെന്നാണ് പ്രതീക്ഷയെന്ന്, ലംബോർഗിനി ഇന്ത്യൻ ഓപ്പറേഷൻസ് ഹെഡ് ശരദ് അഗർവാൾ.
ആഗോളതലത്തിൽ കാറുകൾ ഇറങ്ങുന്നതിനൊപ്പം തന്നെ ഇന്ത്യയിലും വിപണിയിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അഗർവാൾ പറഞ്ഞു. ലംബോർഗിനിയുടെ ഇലക്ട്രിക്ക് കാറുകൾ 2028ൽ പുറത്തിറക്കും, അതിന് ശേഷം ഇന്ത്യൻ വിപണിയിലും ഉടനെത്തും. ലംബോർഗിനിയുടെ 4 കോടിയിലധികം രൂപ വിലമതിക്കുന്ന ഹുറാകാൻ ടെക്നിക്ക ഈ അടുത്താണ് ലോഞ്ച് ചെയ്തത്. അതേസമയം, Mercedes -ബെൻസ് ഈ വർഷം 3 ഇലക്ട്രിക്ക് കാറുകളാണ് വിപണിയിലെത്തിച്ചത്. ഇലക്ട്രിക്ക് വണ്ടികളുടെ വില്പന കൂടിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ കാറുകൾ ഇറക്കാൻ ഇരിക്കുകയാണ് BMWഉം AUDI യും.