ഓൺലൈൻ വിപണന പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ മീഷോയെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ഫെയ്സ്ബുക്ക് ഫണ്ട് ചെയ്ത മീഷോയ്ക്ക് മികച്ച ഒരു കഥയുണ്ട് പറയാൻ. ആ കഥയാണ് ചാനൽ ഐ ആം ഇന്ന് പങ്കുവെയ്ക്കുന്നത്.

         ഡൽഹി ഐഐടി ബിരുദധാരികളായിരുന്ന സഞ്ജീവ് ബൺവാൾ, വിദിത്ത് ആത്രേ എന്നിവർ 2015ൽ ആരംഭിച്ച സംരംഭമാണ് മീഷോ. കൈയ്യിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിറങ്ങിയ സഞ്ജീവിനും, വിദിത്തിനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി ഒരു പ്ലാറ്റ്ഫോം തുടങ്ങണമെന്ന് മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. സ്വിഗ്ഗിയോ, സൊമാറ്റോയോ പോലുള്ള ഒരു ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായാണ് ഇരുവരും Meeshoയ്ക്ക് തുടക്കമിട്ടത്.

FASHNEAR എന്നായിരുന്നു ആദ്യ പേര്. ഫാഷൻ ഉൽപ്പന്നങ്ങൾ അരികിലെത്തിക്കുന്ന, ഉപഭോക്താക്കൾക്ക് അവരുടെ പ്രദേശത്തെ കടകളിൽ നിന്ന് വസ്ത്രങ്ങളും ഫാഷൻ ആക്സസറികളും വാങ്ങാൻ സൗകര്യമൊരുക്കുന്ന പ്ലാറ്റ്ഫോമായാണ് തുടക്കം. FASHNEAR ആപ്പിൽ വിവിധ പ്രാദേശിക സ്റ്റോറുകൾക്ക് സൈൻ അപ്പ് ചെയ്യാനുള്ള സൗകര്യമാണ് ആദ്യം സജ്ജമാക്കിയത്. ആവശ്യക്കാരായ ഉപഭോക്താക്കൾക്ക് ഈ കടകളിൽ നിന്ന് മൂന്ന് ഇനങ്ങൾ തിരഞ്ഞെടുക്കാം, ഇവ വീടുകളിലേക്ക് നേരിട്ടെത്തിക്കും. ആവശ്യമുള്ളവ തിരഞ്ഞെടുത്ത് പണം നൽകുകയും ബാക്കി തിരികെ നൽകുകയും ചെയ്യാം. ഇതായിരുന്നു ആദ്യം അവലംബിച്ച രീതി. എന്നാൽ ഈ ബിസിനസ്സ് മോഡൽ വേണ്ടത്ര കാര്യക്ഷമമാകുന്നില്ലെന്ന് ഒരു ഘട്ടത്തിൽ ഫൗണ്ടേഴ്സായ വിദിത്തും, സഞ്ജീവും തിരിച്ചറിഞ്ഞു.

പ്രാദേശിക ഷോപ്പുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ ഉപഭോക്താക്കളിലുണ്ടായ താൽപര്യക്കുറവും, പ്രാദേശിക ഉപഭോക്തൃ വിപണിയ്ക്കപ്പുറത്തേയ്ക്ക് വളരാൻ ആഗ്രഹിക്കുന്ന കടയുടമകളുടെ മനോഭാവവും അവർ മനസ്സിലാക്കി. അങ്ങനെ 2015 അവസാനത്തോടെ FASHNEAR എന്ന പേര് പുതുക്കി മേരി ഷോപ്പ് അഥവാ എന്റെ കട എന്നർത്ഥം വരുന്ന Meesho എന്നാക്കി മാറ്റി. ഒരു നിക്ഷേപത്തിന്റേയും പിൻബലമില്ലാതെ റീസെല്ലർമാരെ സ്വന്തം ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ മീഷോ സഹായിക്കുന്നു. Not just a homemaker, a Meesho Entrepreneur എന്നതാണ് കമ്പനിയുടെ ടാഗ് ലൈൻ.
         

ഇന്ന് 4,800-ലധികം നഗരങ്ങളിലെ 26,000-ലധികം പിൻ കോഡുകളിലേക്ക് മീഷോ ഓർഡറുകൾ ഡെലിവർ ചെയ്യുന്നുണ്ട്. 13 ദശലക്ഷത്തിലധികം സംരംഭകർ പ്ലാറ്റ്‌ഫോമിലൂടെ ബന്ധപ്പെടുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സംരംഭകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. മീഷോ വഴി വീടുകളിലിരുന്ന് തന്നെ സൗകര്യപ്രദമായും, എളുപ്പത്തിലും റീസെല്ലിംഗ് നടത്താനാകും. ചെറുകിട ബിസിനസുകാർക്കും വ്യക്തികൾക്കുമെല്ലാം വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓൺലൈൻ സ്റ്റോറുകൾ ആരംഭിക്കാനാകും. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനോടൊപ്പം തന്നെ ഉപയോക്താക്കൾക്ക് പ്രോഡകറ്റുകൾ റിട്ടേൺ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഉൽപ്പന്ന നിർമ്മാതാക്കൾ, കടയുടമകൾ, റീസെല്ലഴ്സ്, ഉപയോക്താക്കൾ എന്നിവർക്കിടയിലെ ഒരു ഇടനിലക്കാരനായി മീഷോ പ്രവർത്തിക്കുന്നു. വെറും 5 വർഷം കൊണ്ട് 1 ബില്യൺ ഡോളർ നേട്ടത്തോടെ യൂണിക്കോൺ ക്ലബ്ബിലും ഇടം പിടിച്ചു മീഷോ. പരാജയം മണത്ത തൊട്ടടുത്ത നിമിഷത്തിൽ പേരും ബിസിനസ്സ് മോഡലും മാറ്റി, വിജയത്തിന്റെ ട്രാക്കിലേയ്ക്ക് തിരിച്ചുകയറിയ സംരംഭമെന്ന നിലയ്ക്ക് മീഷോ ഒരു മികച്ച പാഠമാണ്, സംരംഭകർക്കും, തുടങ്ങാൻ പോകുന്നവർക്കും.

Meesho is an India-based social commerce platform that was founded by two IIT Delhi graduates (Vidit Aatrey and Sanjeev Barnwal). The platform enables small businesses and individuals to start their online stores via social media such as WhatsApp, Facebook, Instagram etc.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version