EV ബാറ്ററി സുരക്ഷയ്ക്കായി നിർദ്ദേശങ്ങൾ ഒക്ടോബർ 1 ന് പ്രാബല്യത്തിൽ | EV safety norms from 1 Oct|

2022 ഒക്ടോബർ 1 മുതൽ EV ബാറ്ററി സുരക്ഷയ്ക്കായി അധിക സുരക്ഷാ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ബാറ്ററി സെല്ലുകൾ, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഓൺ-ബോർഡ് ചാർജർ, ബാറ്ററി പാക്കിന്റെ ഡിസൈൻ തുടങ്ങിയവയിലെല്ലാം അധിക സുരക്ഷാ ആവശ്യകതകൾ ഈ ഭേദഗതികളിൽ ഉൾപ്പെടുന്നു. EV തീപിടിത്ത സംഭവങ്ങളെത്തുടർന്ന്, ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും തീപിടുത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിനും രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു

പല ബാറ്ററികളിലും സുരക്ഷിതമല്ലാത്ത രീതിയിൽ സെല്ലുകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്നും പലതിനും അമിതമായി ചൂടാകുന്ന സാഹചര്യത്തിൽ താപശമനത്തിനുളള വെന്റിങ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. ഹൈദരാബാദിലെ ARCI ഡയറക്ടർ ടാറ്റ നർസിംഗ് റാവു അധ്യക്ഷനായ വിദഗ്ധ സമിതിയെ ശുപാർശകൾ നൽകാൻ നിയോഗിച്ചിരുന്നു. ഈ വിദഗ്ധ സമിതി റിപ്പോർട്ടിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങളിൽ അധിക സുരക്ഷാ ആവശ്യകതകൾ നടപ്പിലാക്കുന്നത്. തീപിടുത്തത്തിന് കാരണമായ സുരക്ഷിതമല്ലാത്ത ബാറ്ററികൾ ഉപയോഗിച്ചതായി സംശയിക്കുന്നതിനാൽ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കൾക്ക് പിഴ ചുമത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version