ഇന്ത്യയുടെ പ്രിയപ്പെട്ട ആഭ്യന്തര എയർലൈനായ SpiceJet കടുത്ത നഷ്ടം നേരിടുകയാണെന്ന് റിപ്പോർട്ട്.2021 ജൂൺ 30നു അവസാനിച്ച ക്വാർട്ടറിൽ സ്പൈസ്ജെറ്റ് രേഖപ്പെടുത്തിയത്, 789 കോടിയുടെ നഷ്ടമാണ്.ഈ സാഹചര്യത്തിൽ എയർലൈൻസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ സഞ്ജീവ് തനേജ രാജി സമർപ്പിച്ചിരിക്കുകയാണെന്നും പുതിയ നിയമനം സെപ്റ്റംബറിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.വർദ്ധിച്ച ഇന്ധനവിലയും മൂല്യത്തകർച്ചയുമാണ് നഷ്ടത്തിന്റെ മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.പ്രതിസന്ധി റിപ്പോർട്ട് ചെയ്ത ക്വാർട്ടറിൽ മൊത്ത വരുമാനം 2,478 കോടിയായിരുന്നു.അതെ സമയം ഈ ക്വാർട്ടറിലെ ആകെ ചിലവ്, 3,267 കോടി രൂപയായി വർധിക്കുകയും ചെയ്തു.ഈ പ്രതിസന്ധിയെ തുടർന്ന്, ജീവനക്കാരുടെ ശമ്പളം വൈകുന്ന സാഹചര്യവുമുണ്ടായിരിക്കുകയാണ്. ശമ്പളകുടിശ്ശിക പരിഹരിക്കുകയാണെന്ന് SpiceJet.COVID മഹാമാരിയുടെ മൂന്നാം തരംഗം ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നുവെന്നും എയർലൈൻ വ്യക്തമാക്കുന്നു.ജൂൺ ക്വാർട്ടറിൽ ജെറ്റ് ഇന്ധനത്തിന്റെ വിലയിൽ 105% ആണ് വർദ്ധനവുണ്ടായത്.ഈ നഷ്ടം നികത്താനും ഭാവി പദ്ധതികൾ മെച്ചപെടുത്താനും ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സുമായി ഇടപെട്ട് വരികയാണെന്ന് SpiceJet MD അജയ് സിംഗ്.
Spicejet നഷ്ടത്തിൽ
789 കോടിയുടെ നഷ്ടമാണ് സ്പൈസ്ജെറ്റ് രേഖപ്പെടുത്തിയത്
Related Posts
Add A Comment