ലക്ഷക്കണക്കിന് ഇന്ത്യൻ അക്കൗണ്ടുകൾ ബാൻ ചെയ്തിരിക്കുകയാണ് Whatsapp. ജൂലൈയിലാണ് വിവിധ ഉപയോക്താക്കളുടെ പരാതികളെ തുടർന്ന് 23.87 ലക്ഷം അക്കൗണ്ടുകൾ Whatsapp ബാൻ ചെയ്തത് .
അപകടകരമായ പെരുമാറ്റം തടയാനുള്ള ടൂളുകളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ടെന്ന് വാട്സപ്പ് അറിയിച്ചു. പ്രതിരോധത്തിലാണ് ശ്രദ്ധിക്കുന്നതെന്നും എന്നാൽ മാത്രമേ ഇത്തരം കാര്യങ്ങൾ തടയാൻ സാധിക്കൂ എന്നും കമ്പനി അറിയിച്ചു.
‘Report’ എന്ന ഫീചറിലൂടെയാണ് ഉപയോക്താക്കൾക്ക് ഫീഡ്ബാക്കുകൾ നൽകാൻ സാധിക്കുന്നത്. അസഭ്യവും അപകടകരവുമായിട്ടുള്ള പെരുമാറ്റങ്ങൾ ഈ ഫീച്ചറിന്റെ സഹായത്തോടെ വാട്സാപ്പിൽ രേഖപ്പെടുത്താൻ കഴിയും. ധാരാളം അക്കൗണ്ടുകളാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Whatsapp has banned more than 23.87 lakh accounts in India during July