ബ്രിട്ടനെ പിന്തള്ളി അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ. യുഎസ് ഡോളർ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കെടുപ്പിലാണ് രാജ്യത്തിന്റെ നേട്ടം. ബ്രിട്ടനിൽ ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം. 2022ൽ രാജ്യം 7 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണു പ്രതീക്ഷിക്കുന്നത്.
2021ന്റെ അവസാന മൂന്നു മാസങ്ങളിലുണ്ടായ നേട്ടങ്ങളാണ് രാജ്യത്തിനു കരുത്തായതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ, യഥാക്രമം 854.7 ബില്യൺ ഡോളർ, 814 ബില്യൺ ഡോളർ എന്നിങ്ങനെയാണ് ഇന്ത്യ, ബ്രിട്ടൻ സമ്പദ്വ്യവസ്ഥകളുടെ മൂല്യം. രാജ്യാന്തര നാണ്യനിധിയുടെ കണക്ക് പ്രകാരം, ഒന്നാം സ്ഥാനത്തുള്ള സമ്പദ് വ്യവസ്ഥയായ യുഎസിന്റെ അവസാന പാദ മൂല്യം 25,350 ബില്യൺ ഡോളറാണ്.
Britain has dropped behind India to become the world’s sixth largest economy.