രാജ്യത്തിന് അഭിമാനമായി സേനയ്ക്ക് കരുത്തായി തദ്ദേശീയ വിമാനവാഹിനികപ്പൽ INS VIKRANT

രാജ്യത്തിന് അഭിമാനമായി സേനയ്ക്ക് കരുത്തായി ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനികപ്പൽ INS VIKRANT.20,000 കോടി രൂപ ചെലവിൽ നിർമ്മിച്ച കപ്പൽ, രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ്.262 മീറ്റർ നീളവും, 62 മീറ്റർ വീതിയുമുള്ള വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യയ്ക്ക് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ്. തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യാനും, നിർമ്മിക്കാനും കഴിവുള്ള യുഎസ്, യുകെ, റഷ്യ, ചൈന തുടങ്ങിയ തെരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും.76 ശതമാനവും ഇന്ത്യൻ നിർമിത വസ്തുക്കൾ കൊണ്ടാണ് ഐഎൻഎസ് വിക്രാന്ത് നിർമിച്ചിരിക്കുന്നത്.18 നിലകളും  42,800 ടൺ ഭാരവുമുള്ള വിക്രാന്തിന് 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ  സാധിക്കും.അത്യാധുനിക ഓട്ടോമേഷൻ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്ന ഐഎൻഎസ് വിക്രാന്തിൽ കുറഞ്ഞത് 12 മിഗ്-29 വിമാനങ്ങൾ വിന്യസിക്കാനാകും.14,000 കിലോമീറ്ററാണ് വിക്രാന്തിന് നിർത്താതെ സഞ്ചരിക്കാനാവുക.  പരമാവധി  വേഗത 28 നോട്ട്സ് ആണ്.16 കിടക്കകളുള്ള അത്യാധുനിക ആശുപത്രി, 250 ഇന്ധനടാങ്കറുകൾ, ഏകദേശം 2,400 കമ്പാർട്ടുമെന്റുകൾ എന്നിവയും വിക്രാന്തിന്റെ ഭാഗമാണ്.1,600 ജീവനക്കാരെ ഉൾക്കൊള്ളാനുളള ശേഷിയും വിക്രാന്തിനുണ്ട്.‌വനിതാ ഓഫീസർമാർക്കും നാവികർക്കും  പ്രത്യേക ക്യാബിനുകളും ഉൾപ്പെടുന്നു.ഒരു മണിക്കൂറില്‍ 1000 ചപ്പാത്തികള്‍ ഉണ്ടാക്കാവുന്ന ഭീമന്‍ അടുക്കളയാണ് വിക്രാന്തിലുളളത്.പ്രതിദിനം 8 ഡീസല്‍ ജനറേറ്ററുകള്‍ വഴി 25 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 8 പവര്‍ ജനറേറ്ററുകള്‍ വഴി നാല് ലക്ഷം ലിറ്റർ ശുദ്ധജലവും ഉത്പാദിപ്പിക്കും.മലിനജലം കടലിൽ തളളാതെ  മനുഷ്യ വിസര്‍ജ്യം പോലും സംസ്കരിക്കുന്നതിനുളള സംവിധാനവും ഐഎൻഎസ് വിക്രാന്തിലുണ്ട്.

India’s indigenous aircraft carrier INS VIKRANT has strengthened the force and increased the pride for the country.Built at a cost of Rs 20,000 crore,the ship has cutting-edge features. It is the largest ever aircraft carrier built in the country’s history.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version