ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലെ വിജയികളോട് ‘സ്വമേധയാ’ നികുതി ഫയൽ ചെയ്യാനും അടയ്ക്കാനും നിർദ്ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. വരുമാനം സംബന്ധിക്കുന്ന വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താനും, പലിശ സഹിതം നികുതി അടയ്ക്കാനുമാണ് നിർദ്ദേശം. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയ്ക്ക് ജിഎസ്ടി ചുമത്തുന്നതിനുള്ള ശുപാർശകൾ അന്തിമമാക്കാനും കേന്ദ്രസർക്കാരിന് പദ്ധതിയുണ്ട്. വിഷയത്തിൽ 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ ഗെയിമിംഗ് വ്യവസായം നിലവിൽ 2,200 കോടിയിലധികം GST സംഭാവന ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ലെൻസ് ഗെയിംകിംഗ്, ഡ്രീം 11, നസാര ടെക്നോളജീസ് തുടങ്ങിയവയാണ് പ്രധാന ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ.
Related Posts
Add A Comment