BigBasket സ്ഥാപകനായ അഭിനയ് ചൗധരിയുടെ ടെക്നോളജി ഉപയോഗിച്ചുള്ള അലക്കുശാലയാണ് LaundryMate. തുണിയലക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമൊരുക്കുകയാണ് LaundryMate ന്റെ ലക്‌ഷ്യം. ബാംഗ്ലൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറി, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ അലക്കുശാലയാണ്. 53,000 square feet വിസ്തൃതിയിലാണ് ഫാക്ടറി നിർമ്മിച്ചിരിക്കുന്നത്.
ഒരു ദിവസം 45,000 തുണികൾ അളക്കാനുള്ള സൗകര്യവും LaundryMate -ലുണ്ട്. കസ്റ്റമേഴ്സിന് കമ്പനി ആപ്പിൽ ലോഗിൻ ചെയ്ത് അവരുടെ തുണി അലക്കുന്നത് കാണാനുള്ള സൗകര്യവും ഉണ്ട്. ഇപ്പോൾ ബാംഗ്ലൂരിൽ മാത്രമുള്ള പ്രവർത്തനം, അടുത്ത പത്തു വര്ഷം കൊണ്ട് 30 സിറ്റികളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ഉദ്ദേശമെന്ന് ചൗധരി പറഞ്ഞു.
കസ്റ്റമേഴ്സിന്റെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് കമ്പനിയുടെ ദൗത്യം. സമയവും സാധനങ്ങളും ലാഭിക്കുവാനും തുണിയലക്കുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുമായി ആരംഭിച്ച ഈ സേവനം വിശ്വസ്തവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമാണെന്ന് ചൗധരി പറഞ്ഞു.
റീസൈക്ലിങിലൂടെ വെള്ളം ലാഭിച്ചും പ്ലാസ്റ്റിക് രഹിത പാക്കിങ്ങിലൂടെയും കമ്പനി ഫോക്കസ് ചെയ്യുന്നത്, സുസ്ഥിരമായ പ്രവർത്തനമാണ്. 2030 ഓടെ 1 ബില്യൺ ഡോളർ വാർഷിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Bigbasket co-founder abhinay choudhari launches tech led laundry service LaundryMate. LaundryMate at Bengaluru is one of India’s first organized, tech-driven online laundry service companies.The company has the nation’s largest laundry facility, spanning 53,000 square feet.